
ചുരുങ്ങിയ സമയം കൊണ്ട് മലയാളികള്‍ക്കിടയില്‍ തന്റേതായ സ്ഥാനം നേടിയെടുത്ത ചലച്ചിത്രതാരമാണ് അര്ജുന് അശോകന്. അച്ചനും ചലച്ചിത്രതാരവുമായ ഹരിശ്രീ അശോകന്റെ പാത പിന്തുടര്ന്ന് ഹാസ്യവേഷങ്ങളിലേക്ക് പോവാതെ അര്ജുന് തന്റെ ചുവടുറപ്പിച്ചത് വളരെ ശ്രദ്ധയോടെയാണ്. സഹനടനായും സുഹൃത്തായുമൊക്കെ പതിയെയായിരുന്നു അര്‍ജുന്റെ വരവ്. ചെറിയ വേഷങ്ങളിലൂടെയാണ് തന്റെ വരവെങ്കിലും മികച്ച പ്രകടനം കൊണ്ട് അവയെ പ്രേക്ഷക മനസില്‍ അടയാളപ്പെടുത്തുവാന്‍ അര്ജുന് സാധിച്ചിരുന്നു. അഭിനയിച്ച ചിത്രങ്ങളിലെല്ലാം അര്‍ജുന്റെ വേഷത്തിന് വലിയ സ്വീകാര്യത ലഭിച്ചിരുന്നു.
അര്ജുന് അശോകന് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമാണ് മെമ്പര്‍ രമേശന് 9-ാം വാര്‍ഡ്. ഹാസ്യത്തിന് പ്രാധാന്യം നല്കിയൊരുക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ആന്റോ ജോസും എബി ട്രീസ പോളും ചേര്‍ന്നാണ്. ബോബന് ആന്റ് മോളി പ്രൊഡക്ഷന്‍സാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. എല്‍ദോ ഐസക്ക് ക്യാമറയും ദീപു ജോസഫ് എഡിറ്റിംഗും നിര്‍വ്വഹിച്ചിരിക്കുന്നു.
കൈലാസ് സംഗീതം സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്ന അലരേ എന്ന് തുടങ്ങുന്ന ഗാനമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. ശബരീഷ് വരികളെഴുതിയിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് ആയ്റാനും നിത്യ മാമേനും ചേര്‍ന്നാണ്. ജോണി ആന്റണി, ചെമ്പന്‍ വിനോദ് ജോസ്, സാബുമോന്, ഇന്ദ്രന്‍സ്, മാമുക്കോയ, ഗായത്രി അശോക് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.