KeralaNEWS

കൊ​ല്ലം ബൈ​പ്പാ​സി​ലെ ടോ​ൾ പി​രി​വ് പൊലീ​സ് ത​ട​ഞ്ഞു

കൊല്ലം ബൈപ്പാസിലെ ഇന്ന് ആരംഭിക്കാനിരുന്ന ടോള്‍ പിരിവ് തടഞ്ഞ് പോലീസ്.
സര്‍ക്കാരിന്റെ അനുമതിയില്ലാതെ ടോള്‍ പിരിവ് അനുവദിക്കാനാവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഇന്ന് രാവിലെ 8 മണി മുതല്‍ ആരംഭിക്കാനിരുന്ന ടോള്‍ പിരിവ് പോലീസെത്തി തടഞ്ഞത്. ഏതെങ്കിലും തരത്തിലുള്ള ഉത്തരവിന്റെ പകര്‍പ്പുമായി വന്നാലേ ടോള്‍ പിരിവ് ആരംഭിക്കാന്‍ സാധിക്കൂവെന്ന് പോലീസ് വ്യക്തമാക്കി.

ഇന്നലെ രാത്രി വൈകിയാണ് ഇന്ന് മുതല്‍ കൊല്ലം ബൈപ്പാസില്‍ ടോള്‍ പിരിവ് നടത്തുന്നുണ്ടെന്ന കാര്യം കമ്പനി അധികൃതര്‍ വാട്ട്‌സാപ്പ് സന്ദേശത്തിലൂടെ ജില്ലാ ഭരണകൂടത്തെ അറിയിച്ചത്. സന്ദേശത്തിലൂടെ ടോള്‍ പിരിവിന് കേന്ദ്രസര്‍ക്കാരിന്റെ അനുമതി ലഭിച്ചെന്നും കമ്പനി വ്യക്തമാക്കി.

എന്നാല്‍ സംസ്ഥാന സര്‍ക്കാരിന്റെ അനുമതി ഇല്ലാതെ ആരംഭിക്കാന്‍ തീരുമാനിച്ച ടോള്‍ പിരിവ് നിര്‍ത്തിവെക്കണമെന്ന് കമ്പനി അധികൃതര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. അതേസമയം, ടോള്‍ പിരിവ് തുടങ്ങുന്നതില്‍ സാവകാശം ചോദിച്ചിരുന്നതായി കൊല്ലം ജില്ലാ കളക്ടര്‍ ബി അബ്ദുള്‍ നാസര്‍ പറഞ്ഞു. കമ്പനി മറുപടിയൊന്നും നല്‍കിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, എന്തെങ്കിലും തരത്തിലുള്ള ക്രമാസമാധാനപ്രശ്നം ഉണ്ടായാല്‍ കമ്പനി ആയിരിക്കും ഉത്തരവാദികളെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, ടോള്‍ പിരിവ് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് പൊതുമരാമത്ത് മന്ത്രി ജി. സുധാകരന്‍ ദേശീയ പാത അതോറിറ്റിക്ക് കത്തയച്ചിരുന്നു. ഈ കത്ത് പരിഗണിക്കാതെയാണ് ടോള്‍ പരിവ് ആരംഭിക്കാന്‍ തീരുമാനിച്ചത്. ബൈപാസില്‍ ടോള്‍ പിരിക്കുമെന്ന് കേന്ദ്രം നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ഇതു സംബന്ധിച്ച് കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി സംസ്ഥാനത്തിന് നേരത്തെ കത്തയച്ചിരുന്നു. ടോള്‍ പിരിക്കാന്‍ പോകുന്നുവെന്ന വിവരം വന്നതോടെ നാട്ടുകരുള്‍പ്പെടെ നേരത്തെ പ്രതിഷേധം ഉയര്‍ത്തിയതിനെ തുടര്‍ന്ന് ടോള്‍ പിരിക്കുന്നത് തല്‍ക്കാലത്തേക്ക് ഒഴിവാക്കിയിരുന്നു. പിന്നീട് ടോള്‍ പിരിക്കുമെന്നറിയിച്ച് വീണ്ടും കേന്ദ്രം കത്തു നല്‍കുകയായിരുന്നു.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker