IndiaNEWS

ഒടിടിക്ക് പിടിമുറുക്കി കേന്ദ്രസര്‍ക്കാര്‍

കൊറോണ കാലത്ത് മലയാളികള്‍ ഏറ്റവുമധികം കേട്ട വാക്കാണ് ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകള്‍. തീയേറ്റര്‍ റിലീസിന് പകരം ചിത്രങ്ങള്‍ ഒടിടി റിലീസായി എത്തുന്നുവെന്ന കാര്യം ഏറെ കൗതുകത്തോടെയാണ് ജനങ്ങള്‍ കേട്ടത്. മലയാളത്തില്‍ ആദ്യമായി ഒടിടി പ്ലാറ്റ്‌ഫോമില്‍ പ്രദര്‍ശനത്തിനെത്തിയ ചിത്രം സൂഫിയും സുജാതയുമായിരുന്നു. പിന്നീട് മലയാളത്തില്‍ പല ചിത്രങ്ങളും ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളില്‍ പ്രദര്‍ശനത്തിനെത്തി. മോഹന്‍ലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യം 2 ആണ് അവസാനമായി ഒടിടി റിലീസ് ചെയ്ത മലയാളം സിനിമ. ചിത്രത്തിന് ലോകവ്യാപകമായി വലിയ സ്വീകാര്യതയാണ് ലഭിച്ചത്.

എന്നാലിപ്പോള്‍ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകള്‍ക്കും പിടിമുറുക്കിയിരിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. ഇനിമുതല്‍ ഒടിടി പ്ലാറ്റ്‌ഫോമുകള്‍ക്ക് മേല്‍ ത്രിതല നിയന്ത്രണ സംവിധാനം ഉണ്ടാവും. രജിസ്‌ട്രേഷന്‍ നിര്‍ബന്ധിതമല്ലെങ്കിലും പ്രസാധകരുടെ വിവരങ്ങള്‍ കേന്ദ്രസര്‍ക്കാരിന് കൈമാറണം. സുപ്രിം കോടതിയിലെയോ ഹൈക്കോടതിയിലെയോ റിട്ടേര്‍ഡ് ജഡ്ജിമാരുടെ സമിതി പ്രശ്‌ന പരിഹാര സംവിധാനമായി പ്രവര്‍ത്തിക്കും.

ഒടിടി പ്ലാറ്റ് ഫോമുകള്‍ക്ക് അടിസ്ഥാനപരമായ കോഡ് ഓഫ് എത്തിക്‌സും കര്‍ശന നിര്‍ദേശങ്ങളുമുണ്ടാകുമെന്ന് കേന്ദ്ര ഐറ്റി മന്ത്രി രവിശങ്കര്‍ പ്രസാദ് അറിയിച്ചു. ഇനിമുതല്‍ ഒടിടി പ്ലാറ്റ്‌ഫോമില്‍ പ്രദര്‍ശിപ്പിക്കുന്ന ചിത്രങ്ങള്‍ക്ക് അവയുടെ സ്വഭാവം അനുസരിച്ച് A, AU, U സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുവാനും തീരുമാനം ആയിട്ടുണ്ട്. അത്യാവശ്യ ഘട്ടങ്ങളില്‍ സര്‍ക്കാരിന് ഇടപെടാം എന്ന വ്യവസ്ഥയും പുതിയ നിര്‍ദേശങ്ങളിലുണ്ട്.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker