KeralaLead NewsNEWS

നായ കുറുകെ ചാടി; ഭാര്യയുമായി ബൈക്കിൽ നിന്ന് വീണ് യുവാവ് മരിച്ചു

പാലക്കാട്: നായ കുറുകെ ചാടിയതിനെ തുടര്‍ന്ന് ബൈക്കില്‍ നിന്ന് വീണ് യുവാവ് മരിച്ചു. മേലാര്‍കോട് പഴയാണ്ടിത്തറ ചന്ദ്രന്റെ മകന്‍ സന്തോഷ് (28) ആണ് മരിച്ചത്. ഭാര്യയുടെ പരുക്ക് ഗുരുതരമല്ല. ബുധനാഴ്ച രാത്രി 8 മണിയോടെ നിഗമത്തിനു സമീപം കാക്കമ്പട്ടിയിലാണ് അപകടം.

ബാങ്ക് ജീവനക്കാരനായ സന്തോഷ് ഭാര്യയുമായി ബന്ധുവീടായ തിരുപ്പൂരിലേക്ക് ബൈക്കില്‍ പോകുന്നതിനിടെ നായ കുറുകെ ചാടി ബൈക്ക് മറിയുകയായിരുന്നു. തലയ്ക്കു സാരമായി പരുക്കേറ്റ സന്തോഷിനെ ഉടനെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും വ്യാഴാഴ്ച പുലര്‍ച്ചെ 3 മണിയോടെ മരണം സംങവിക്കുകയായിരുന്നു.

Back to top button
error: