
സംവിധായകരായ ലാലും മകന് ജീന്‍ ലാലും ചേര്‍ന്ന് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം സുനാമിയുടെ ടീസര്‍ പുറത്ത്. ഇന്നസെന്റ് പറഞ്ഞ കഥയെ ആസ്പദമാക്കിയാണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കിയിരിക്കുന്നതെന്ന് സംവിധായകനായ ലാല്‍ മുന്‍പ് പറഞ്ഞിരുന്നു. ചിത്രത്തിന്റെ ആദ്യ രണ്ട് ടീസറുകള്‍ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. ടീസറിന് വലിയ സ്വീകാര്യതയാണ് സമൂഹമാധ്യമങ്ങളില്‍ നിന്നും ലഭിക്കുന്നത്.
പാണ്ട ഡാഡ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അലന് ആന്റണിയാണ് ചിത്രം നിര്‍മ്മിക്കുന്നത്. അലക്സ് ജെ പുളിക്കലാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിച്ചത്. രതീഷ് രാജാണ് ചിത്രത്തിന്റെ എഡിറ്റിംഗ് നിര്‍വ്വഹിച്ചിരിക്കുന്നത്. ദിലീപിന്റെയും രമേശ് പിഷാരടിയുടേയും നരേഷനിലാണ് ചിത്രത്തിന്റെ ആദ്യ ടീസറുകള്‍ പുറത്തിറങ്ങിയത്. ഇന്നസെന്റ്, ബാലു വര്‍ഗീസ്, മുകേഷ്, അജു വര്‍ഗീസ്, സുരേഷ് കൃഷ്ണ തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ചിത്രത്തിന്റേതായി പുറത്തിറങ്ങിയ ആദ്യഗാനത്തിനും നല്ല പ്രതികരണമാണ് ലഭിച്ചത്.