LIFEMovie

ശിവകാര്‍ത്തികേയന് കലൈമാമണി പുരസ്‌കാരം

ചലച്ചിത്ര രംഗത്തെ സംഭാവനകള്‍ക്കുള്ള അംഗീകാരമായി ഈ വര്‍ഷത്തെ തമിഴ്‌നാട് സര്‍ക്കാരിന്റെ കലൈമാമണി പുരസ്‌കാരത്തിന് നടന്‍ ശിവകാര്‍ത്തികേയന്‍ അര്‍ഹനായി. ശിവകാര്‍ത്തികേയനൊപ്പം ചലച്ചിത്ര താരങ്ങളായ യോഗി ബാബു, സംഗീത, ഐശ്വര്യ രാജേഷ്, മഥുമിത, ദേവദര്‍ശിനി, നന്ദകുമാര്‍, ശാന്തി വിശ്വാസ്, നിത്യ എന്നിവര്‍ക്കും അവാര്‍ഡ് ലഭിച്ചു. അവാര്‍ഡ്് അമ്മയ്ക്ക് സമര്‍പ്പിക്കുന്നുവെന്നാണ് ശിവകാര്‍ത്തികേയന്‍ തന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റില്‍ കുറിച്ചത്.

ചുരുങ്ങിയ കാലം കൊണ്ട് തമിഴ് സിനിമ മേഖലയില്‍ തന്റേതായ ഇടം കണ്ടെത്തിയ താരമാണ് ശിവകാര്‍ത്തികേയന്‍. ഹൃസ്വചിത്രങ്ങളിലൂടെയും മിമിക്രി പെര്‍മോഫന്‍സുകളിലൂടെയും ടെലിവിഷന്‍ രംഗത്തേക്ക് കടന്ന് വന്ന ശിവകാര്‍ത്തികേയന്‍ റിയാലിറ്റി ഷോകളിലെ സ്ഥിരം സാന്നിധ്യമായതോടെയാണ് ജനങ്ങള്‍ തിരിച്ചറിഞ്ഞു തുടങ്ങിയത്. പിന്നീട് അതേ റിയാലിറ്റി ഷോയുടെ അവതാരകനായെത്തിയ ശിവകാര്‍ത്തികേയന്‍ ടെലിവിഷന്‍ രംഗത്ത് തന്റേതായ ഇടം കണ്ടെത്തുകയായിരുന്നു. അവതാരകനായിരിക്കുമ്പോള്‍ തന്നെ ഒരുപാട് പേരുടെ പ്രശംസ പിടിച്ചു പറ്റാന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നു. പിന്നീട് മെറിന എന്ന പടത്തിലൂടെയാണ് ശിവകാര്‍ത്തികേയന്‍ സിനിമാ അഭിനയ രംഗത്തേക്ക് കടന്നു വരുന്നത്. ധനുഷ് നായകനായ 3 എന്ന ചിത്രത്തിലെ നായകന്റെ സുഹൃത്തായ കഥാപാത്രത്തിലൂടെ ശിവകാര്‍ത്തികേയനെ തമിഴ് സിനിമാ ലോകത്ത് അടയാളപ്പെടുത്തുകയായിരുന്നു.

പിന്നീട് എതിര്‍ നീച്ചല്‍ എന്ന ചിത്രത്തിലെ നായക കഥാപാത്രത്തിലൂടെ ശിവകാര്‍ത്തികേയന്‍ മുഖ്യധാര നായകന്മാരുടെ നിരയിലേക്ക് ഉയര്‍ന്ന് വരികയായിരുന്നു. പിന്നീടെത്തിയ ചിത്രങ്ങളുടെ വലിയ വിജയം ശിവകാര്‍ത്തികേയനെന്ന നടന്റെ സ്റ്റാര്‍ വാല്യു ഇരട്ടിയാക്കി. ഇന്ന് ശിവകാര്‍ത്തികേയന്റെ ചിത്രങ്ങള്‍ ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും റെക്കോര്‍ഡ് കളക്ഷന്‍ നേടി പ്രദര്‍ശിപ്പിക്കപ്പെടുന്ന സാഹചര്യമാണ് നിലവിലുള്ളത്. അഭിനയത്തിനൊപ്പം ഗാനരചന, ചലച്ചിത്ര നിര്‍മ്മാണം തുടങ്ങിയ മേഖലകളിലും ശിവകാര്‍ത്തികേയന്‍ തന്റെ കഴിവ് തെളിയിച്ചു കഴിഞ്ഞു.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker