HealthLIFE

രക്തയോട്ടത്തെ ബാധിക്കും; കോവിഡ് രോഗികള്‍ ശ്രദ്ധിക്കുക

കോവിഡ് ശ്വാസകേശത്തേയും ഹൃദയത്തേയും തലച്ചോറിനേയും ബാധിക്കുമെന്ന് നേരത്തെ തന്നെ പുറത്തുവന്ന റിപ്പോര്‍ട്ടുകളാണ്. എന്നാല്‍ ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്ത വീണ്ടും ആശങ്ക സൃഷ്ടിച്ചിരിക്കുകയാണ്. ശരീരത്തിലെ രക്തപ്രവാഹത്തെ തകരാറിലാക്കുമെന്നാണ് പുതിയ പഠനം വ്യക്തമാക്കുന്നത്. ഇതിലൂടെആരോഗ്യമുള്ള യുവാക്കളില്‍ പോലും സങ്കീര്‍ണതകളുണ്ടാക്കാന്‍ സാധിക്കുന്നു. കോവിഡ് രോഗമുക്തി നേടി വളരെ കാലത്തിനു ശേഷം വേണമെങ്കിലും ഇവ ശരീരത്തില്‍ പ്രത്യക്ഷപ്പെട്ട് തുടങ്ങുമെന്നും അതിനാല്‍ ജാഗ്രത ആവശ്യമാണെന്നുമാണ് അധികൃതര്‍ നല്‍കുന്ന മുന്നറിയിപ്പ്.

അതിനാല്‍ കോവിഡ് ബാധിതര്‍ രോഗം മാറിയാലും ഇടയ്ക്കിടെ ചെക്കപ്പ് അടക്കമുള്ള മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. ധമനികളിലൂടെയും ഞരമ്പുകളിലൂടെയുമുള്ള രക്തയോട്ടം തടസ്സപ്പെടുന്ന അസാധാരണ ക്ലോട്ടിങ്ങാണ് കോവിഡിനോട് അനുബന്ധിച്ച് പലരിലും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. വൈറസ് ശരീരത്തില്‍ ഉയര്‍ത്തുന്ന സൈറ്റോകീന്‍ തരംഗവും അണുബാധയ്ക്കെതിരെയുള്ള പ്രതിരോധ സംവിധാനത്തിന്റെ പ്രതികരണവുമെല്ലാം ക്ലോട്ടിങ്ങിന് കാരണമാകാം. പ്രമേഹം, ഉയര്‍ന്ന രക്തസമ്മര്‍ദം, ഹൃദ്രോഗം തുടങ്ങിയ സഹരോഗാവസ്ഥയുള്ളവരില്‍ ഇത്തരം ക്ലോട്ടിങ്ങ് അപകടകരമായ സ്ഥിതിയാണുണ്ടാക്കുന്നത്.

ഡീപ് വെയ്ന്‍ ത്രോംബോസിസും മറ്റൊരു പാര്‍ശ്വഫലമാണ്. ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ടാകുന്ന നീര്‍ക്കെട്ടും വൈറസ് രക്തയോട്ടത്തെ ബാധിക്കുന്നത് മൂലമുണ്ടാകുന്നതാണ്. കൈകാലുകള്‍ക്ക് ഉണ്ടാകുന്ന മരവിപ്പ്, വേദന തുടങ്ങിയ ലക്ഷണങ്ങള്‍ നിസ്സാരമായി എടുക്കരുതെന്നും തൊലിപ്പുറത്തുണ്ടാകുന്ന തിണര്‍പ്പുകള്‍, നിറംമാറ്റം എന്നിവയും ഹൃദ്രോഗമില്ലാത്തവരില്‍ പോലും പക്ഷാഘാതമുണ്ടാകാനുള്ള സാധ്യത വര്‍ധിപ്പിക്കുന്നതായും ആരോഗ്യവിദഗ്ധര്‍ പറയുന്നു.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker