IndiaNEWS

സ്വാശ്രയ ഫീസ് പുനര്‍നിര്‍ണയിക്കാം: സുപ്രീംകോടതി

സ്വാശ്രയ ഫീസ് പുനര്‍നിര്‍ണയിക്കാമെന്ന് സുപ്രീംകോടതി ഉത്തരവിട്ടു. ഫീസ് നിര്‍ണയ സമിതിക്കാണ് കഴിഞ്ഞ നാലു വര്‍ഷത്തെ സ്വാശ്രയ ഫീസ് പുനഃനിര്‍ണയിക്കാമെന്ന നിര്‍ദേശം നല്‍കിയത്. സമിതിയുമായി സഹകരിക്കണമെന്ന് മാനേജ്മെന്റുകളോട് സുപ്രീംകോടതി ആവശ്യപ്പെട്ടു.

ജസ്റ്റിസ് നാഗേശ്വര്‍ റാവു അധ്യക്ഷനായ ബെഞ്ചിന്റേതാണ് ഉത്തരവ്. നിശ്ചിത സമയപരിധിക്കുളളില്‍ ഫീസ് പുനഃനിര്‍ണയം പൂര്‍ത്തിയാക്കണമെന്നും ഫീസ് പുനഃനിര്‍ണയ സമിതിക്ക് നിര്‍ദേശം നല്‍കി.

വിധിയുടെ പൂര്‍ണരൂപം വൈകിട്ടോടെയെ പുറത്തുവരികയുളളൂ. 2017 മുതല്‍ കേരളത്തിലെ സ്വകാര്യ സ്വാശ്രയ മെഡിക്കല്‍ കോളേജുകളില്‍ പ്രവേശനം നേടിയ 12000 ത്തോളം വിദ്യാര്‍ത്ഥികളെ സുപ്രീംകോടതി വിധി ബാധിക്കും. 2016 ല്‍ രണ്ട് കോളേജുകളില്‍ പ്രവേശനം ലഭിച്ച വിദ്യാര്‍ത്ഥികള്‍ക്കും വിധി ബാധകമാകും.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker