
കര്‍ഷക പ്രതിഷേധവുമായി ബന്ധപ്പെട്ട് സ്വീഡിഷ് പരിസ്ഥിതി പ്രവര്‍ത്തക ഗ്രെറ്റ തന്‍ബെര്‍ഗ് നടത്തിയ ട്വീറ്റില്‍ പറയുന്ന ”ടൂള്‍കിറ്റു”മായി ബന്ധപ്പെട്ട് പുണെ ആസ്ഥാനമായ എന്‍ജിനീയര്‍ ശന്തനു മുളുകിനെ മാര്‍ച്ച് 9 വരെ അറസ്റ്റ് ചെയ്യരുതെന്ന് വിധി പുറപ്പെടുവിച്ച് മുംബൈ ഹൈക്കോടതി. മുളുകിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിശദ മറുപടി സമര്‍പ്പിക്കുന്നതിനു മുന്നോടിയായി കൂടുതല്‍ അന്വേഷണം നടത്തേണ്ടതുണ്ടെന്ന ഡല്‍ഹി പൊലീസിന്റെ നിലപാടിനെത്തുടര്‍ന്നാണ് തല്ക്കാലം അറസ്റ്റ് പാടില്ലെന്ന് കോടതി വിധി പറഞ്ഞത്. അഡീഷനല്‍ സെഷന്‍സ് ജഡ്ജി ധര്‍മേന്ദര്‍ റാണയാണ് വിധി പറഞ്ഞത്.
അതേസമയം, കേസില്‍ പരിസ്ഥിതി പ്രവര്‍ത്തക ദിശ രവിക്ക് ജാമ്യം ലഭിച്ചിരുന്നു. ഒരു ലക്ഷം രൂപയുടെ രണ്ട് ജാമ്യത്തുകയ്ക്ക് അഡീഷണല്‍ സെഷന്‍സ് ജഡ്ജി ധര്‍മേന്ദര്‍ റാണ ജാമ്യം അനുവദിച്ചത്. കര്‍ഷകരുടെ പ്രതിഷേധത്തെക്കുറിച്ചുള്ള ടൂള്‍കിറ്റുമായി ബന്ധപ്പെട്ട് ഫെബ്രുവരി 13 നാണ് ബെംഗളൂരു സ്വദേശിയായ ദിശ രവി (22) അറസ്റ്റിലായത്. ബെംഗളൂരുവിലെ തന്‍ബെര്‍ഗിന്റെ ഫ്രൈഡേയ്സ് ഫോര്‍ ഫ്യൂച്ചര്‍ (എഫ്എഫ്എഫ്) ഓര്‍ഗനൈസേഷന്റെ സന്നദ്ധപ്രവര്‍ത്തകയായിരുന്നു ദിശ. വേണ്ടത്ര തെളിവുകളില്ലാത്ത അന്വേഷണമാണ് നടന്നതെന്ന് കണക്കിലെടുക്കുമ്പോള്‍, 22 വയസ്സുള്ള ഒരു യുവതിക്ക് ‘ജാമ്യം’ അനുവദിക്കാതിരിക്കാന്‍ വ്യക്തമായ കാരണമൊന്നും കാണുന്നില്ലെന്ന് കോടതി ജാമ്യം അനുവദിച്ചുകൊണ്ടുള്ള ഉത്തരവില്‍ കോടതി അഭിപ്രായപ്പെട്ടു.
അനുമതിയില്ലാതെ രാജ്യം വിടരുതെന്നും അന്വേഷണവുമായി സഹകരിക്കണമെന്നും കോടതി ദിശ രവിയോട് ആവശ്യപ്പെട്ടു. അതേസമയം, നാല് ദിവസത്തേക്ക് കസ്റ്റഡി ആവശ്യപ്പെട്ട് ചീഫ് മെട്രോപൊളിറ്റന്‍ മജിസ്ട്രേറ്റ് പങ്കജ് ശര്‍മയുടെ കോടതിയില്‍ പോലീസ് ദിശ രവിയെ ഹാജരാക്കിയിരുന്നു. എന്നാല്‍ ദിശക്ക് ജാമ്യം ലഭിച്ചതായി കോടതിയെ അറിയിച്ചതിനെ തുടര്‍ന്ന് പൊലീസിന്റെ ആവശ്യം തള്ളി. ഇതിനിടെ, കേസില്‍ പ്രതിപ്പട്ടികയിലുള്ള മലയാളി അഭിഭാഷക നികിത ജേക്കബ്, ശാന്തനു മുളുക് എന്നിവരെ പൊലീസ് സൈബര്‍ സെല്‍ കഴിഞ്ഞദിവസം ചോദ്യം ചെയ്തിരുന്നു. പൊലീസ് ആവശ്യപ്പെട്ട പ്രകാരം ഡല്‍ഹിയില്‍ ചോദ്യം ചെയ്യലിനു ഹാജരാവുകയും ഇരുവര്‍ക്കും ബോംബെ ഹൈക്കോടതി കഴിഞ്ഞ ദിവസം മുന്‍കൂര്‍ ജാമ്യവും അനുവദിച്ചിരുന്നു.