IndiaNEWS

24 മണിക്കൂറിനിടെ 16,738 കോവിഡ് കേസുകള്‍

രാജ്യത്ത് കോവിഡ് കേസുകള്‍ ദിനംപ്രതി വര്‍ധിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 16,738 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം 1.10 കോടി ആയി ഉയര്‍ന്നു.

കഴിഞ്ഞ 24 മണിക്കൂറിനിടെ 138 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ 1.56 കോവിഡ് മരണങ്ങളാണ് രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത്. 1,51,708 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 1.07 പേര്‍ രോഗമുക്തി നേടി.

ഒരു മാസത്തിന് ശേഷമാണ് രാജ്യത്ത് ദിനംപ്രതിയുള്ള കോവിഡ് കേസുകള്‍ 15,000 ത്തിന് മുകളില്‍ കടക്കുന്നത്. ഇന്ത്യയില്‍ ഇതിനോടകം 1.26 കോടി കോവിഡ് വാക്സിന്‍ ഡോസുകളാണ് വിതരണം ചെയ്തത്.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker