KeralaNEWS

പ്രോസിക്യൂഷന് തിരിച്ചടി,ദിലീപിന്റെ ജാമ്യം റദ്ദാക്കിയില്ല

പ്രധാന സാക്ഷികളെ ഭീഷണിപ്പെടുത്തി മൊഴിമാറ്റാൻ ദിലീപ് ശ്രമിച്ചു എന്നുപറഞ്ഞാണ് ജാമ്യം റദ്ദാക്കാൻ ഹർജി നൽകിയത്

കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിന്റെ ജാമ്യം റദ്ദാക്കില്ല എന്ന് വ്യക്തമാക്കി വിചാരണക്കോടതി. ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷൻ ഹർജി കോടതി തള്ളി.

പ്രധാന സാക്ഷികളെ ഭീഷണിപ്പെടുത്തി മൊഴിമാറ്റാൻ ദിലീപ് ശ്രമിച്ചു എന്നുപറഞ്ഞാണ് ജാമ്യം റദ്ദാക്കാൻ ഹർജി നൽകിയത്. വിപിൻ ലാൽ, ജിൻസൺ എന്നിവരെയാണ് ഭീഷണിപ്പെടുത്തിയത് എന്നാണ് ഹർജിയിൽ പറയുന്നത്.

എന്നാൽ കഴിഞ്ഞ വർഷം ജനുവരിയിൽ മൊഴിമാറ്റാൻ ശ്രമം ഉണ്ടായി എന്ന് പറയുന്ന സാക്ഷികൾ പരാതി പറയുന്നത് ഒക്ടോബറിൽ മാത്രമാണ് എന്ന് ദിലീപ് വാദിച്ചു. അതുകൊണ്ടുതന്നെ ഈ നീക്കം സംശയാസ്പദമാണ്. ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ തനിക്കെതിരെ തെളിവുകൾ കണ്ടെത്തിയില്ല എന്നും ഈ സാഹചര്യത്തിൽ ഹർജി തള്ളണമെന്നും ദിലീപ് ആവശ്യപ്പെട്ടു.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker