LIFEMovie

സോ ബേബിയുമായി ശിവകാര്‍ത്തികേയനും സംഘവും: ഡോക്ടറിലെ പുതിയ ഗാനം എത്തുന്നു


ശിവകാര്‍ത്തികേയനെ നായകനാക്കി നെല്‍സണ്‍ സംവിധാനം ചെയ്യുന്ന ഡോക്ടര്‍ എന്ന ചിത്രത്തിലെ പുതിയ ഗാനം എത്തുന്നു. ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ തന്നെയാണ് ഫെബ്രുവരി 25-ാം തീയതി മൂന്നാമത്തെ ഗാനം എത്തുന്ന കാര്യം പുറത്ത് വിട്ടത്. ചിത്രത്തിലെ ആദ്യഗാനത്തിന് സമൂഹമാധ്യമങ്ങളില്‍ വലിയ സ്വീകാര്യതയാണ് ലഭിച്ചത്. ‘ചെല്ലമേ’ എന്ന് തുടങ്ങുന്ന ഗാനം ഇതിനോടകം സമൂഹമാധ്യമങ്ങളില്‍ ലക്ഷക്കണക്കിന് പേരാണ് കണ്ടത്. അനിരുദ്ധ് രവിചന്ദ്രനാണ് ചിത്രത്തിന് സംഗീത സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്

അനിരുദ്ധ് രവിചന്ദ്രനും ജോനിറ്റാ ഗാന്ധിയും ചേര്‍ന്നാണ് ചെല്ലമേ എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത്. പ്രിയങ്ക മോഹനാണ് ചിത്രത്തില്‍ ശിവകാര്‍ത്തികേയന്റെ നായികയായി എത്തുന്നത്. ശിവകാര്‍ത്തികേയന്‍ തന്നെയാണ് ചിത്രത്തിലെ ഗാനങ്ങള്‍ക്ക് വരികളെഴുതിയിരിക്കുന്നത്. കൊട്ടപ്പടി രാജേഷും ശിവകാര്‍ത്തികേയനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. മാര്‍ച്ച് 26 ന് ചിത്രം തീയേറ്ററുകളിലെത്തും. ആര്‍ രവികുമാര്‍ സംവിധാനം ചെയ്ത അയലാന്‍ എന്ന ചിത്രമാണ് ശിവകാര്‍ത്തികേയന്റേതായി ഡോക്ടറിന് ശേഷം റിലീസിനെത്തുക. സിബി ചക്രവര്‍ത്തി സംവിധാനം ചെയ്യുന്ന ഡോണ്‍ എന്ന സിനിമയിലാണ് ശിവകാര്‍ത്തികേയന്‍ ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker