LIFEMovie

അച്ചനും മകനും ഒപ്പം മമ്മുക്ക: മൂന്നാം തലമുറ കൂടി വരട്ടെയെന്ന് സുപ്രിയ

ലയാളത്തിലെ മെഗാസ്റ്റാർ മമ്മൂട്ടി വർഷങ്ങളായി സിനിമയോടൊപ്പം സഞ്ചരിക്കുന്ന വ്യക്തിയാണ്. കൂടെ വന്നവരും അയാൾക്ക് ശേഷം വന്നവരും കള്ളം വിട്ടപ്പോഴും വർഷങ്ങളായി മലയാളത്തിന്റെ സ്വന്തം മെഗാസ്റ്റാർ ആയി തിളങ്ങി നിൽക്കുകയാണ് പ്രിയപ്പെട്ട മമ്മൂക്ക. സമൂഹമാധ്യമങ്ങളില്‍ നടന്‍ പൃഥ്വിരാജ് പങ്കുവെച്ച ചിത്രമാണ് ഇപ്പോൾ ശ്രദ്ധേയമായിരിക്കുന്നത്. മെഗാസ്റ്റാര്‍ മമ്മുട്ടി അച്ഛൻ സുകുമാരനൊപ്പവും തനിക്കൊപ്പവും ഇരിക്കുന്ന 2 കാലഘട്ടങ്ങളിലെ ചിത്രങ്ങളാണ് പൃഥ്വിരാജ് സുകുമാരൻ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരിക്കുന്നത്.

താരം പങ്കു വെച്ച ചിത്രത്തിന് സമൂഹമാധ്യമങ്ങളില്‍ ലഭിക്കുന്നത് വലിയ സ്വീകാര്യതയാണ്. നിരവധി ആരാധകരാണ് താരത്തിന്റെ പോസ്റ്റിനു താഴെ കമന്റ് രേഖപ്പെടുത്തിയിരിക്കുന്നത്. രണ്ട് തലമുറ മാറി വന്നിട്ടും മെഗാസ്റ്റാറിന് ഒരു മാറ്റവും ഇല്ല എന്നാണ് ആരാധകരുടെ അഭിപ്രായം. ചിത്രത്തിൽ ദുൽഖർ സൽമാനും പൃഥ്വിരാജിന്റെ ഭാര്യ സുപ്രിയ മേനോനും അടക്കം കമൻറുകൾ രേഖപ്പെടുത്തിയിട്ടുണ്ട്. അല്ലിക്കൊപ്പം മെഗാസ്റ്റാർ മമ്മൂട്ടി ഇരിക്കുന്ന ചിത്രം കൂടി കാണണം എന്നാണ് സുപ്രിയയുടെ കമന്റ്. താര കുടുംബത്തിലെ മൂന്നാം തലമുറക്കാരിയും മെഗാസ്റ്റാറും ഒരുമിച്ചുള്ള ചിത്രം ഉടൻ പ്രതീക്ഷിക്കാം എന്നാണ് ആരാധകരുടെ വിശ്വാസം. നിരവധി ചിത്രങ്ങളിൽ സുകുമാരനും മമ്മൂട്ടിയും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. വൈശാഖ് സംവിധാനം ചെയ്ത് 2010 പുറത്തിറങ്ങിയ പോക്കിരിരാജ എന്ന ചിത്രത്തിലാണ് മമ്മൂട്ടിയും പൃഥ്വിരാജും ഒന്നിച്ചഭിനയിക്കുന്നത്.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Check Also
Close
Back to top button

Adblock Detected

Please consider supporting us by disabling your ad blocker