LIFEMovie

പോലീസ് ലുക്കില്‍ ദുല്‍ഖര്‍ സല്‍മാന്‍: സല്യൂട്ട് പുരോഗമിക്കുന്നു

ദുൽഖർ സൽമാനെ നായകനാക്കി റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന് സല്യൂട്ട് എന്ന് പേരിട്ടു. ചിത്രത്തിൽ ഒരു പൊലീസ് ഓഫീസറുടെ വേഷത്തിലാണ് ദുൽഖർ സൽമാൻ പ്രത്യക്ഷപ്പെടുന്നത്. ഇതാദ്യമായിട്ടാണ് ദുൽഖർ സൽമാൻ ഒരു മുഴുനീള പോലീസ് ഓഫീസറുടെ കഥാപാത്രമായി അരങ്ങിലെത്തുന്നത്. സൂപ്പര്‍ഹിറ്റ് തിരക്കഥാകൃത്തുക്കളായ ബോബി സഞ്ജയ് കൂട്ടുകെട്ടിന്റെ തിരക്കഥയിൽ ആണ് സല്യൂട്ട് ഒരുങ്ങുന്നത്. ചിത്രത്തിൽ മനോജ് കെ ജയനും കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നു. ബോളിവുഡ് താരം ഡയാന പെന്റിയാണ് ചിത്രത്തിൽ ദുൽഖർ സൽമാന്റെ നായികയായി എത്തുന്നത്. വെഫെയർ ഫിലിംസിന്റെ ബാനറിൽ ദുൽഖർ സൽമാൻ തന്നെയാണ് ചിത്രം നിർമ്മിക്കുന്നത്.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker