KeralaNEWS

കോവിഡ്‌ വ്യാപനം രൂക്ഷമായതോടെ വീണ്ടും നിയന്ത്രണം ഏർപ്പെടുത്തി സംസ്ഥാനങ്ങൾ

കോവിഡ്‌ വ്യാപനം രൂക്ഷമായതോടെ വീണ്ടും നിയന്ത്രണം ഏർപ്പെടുത്തി വിവിധ സംസ്ഥാനങ്ങൾ. മഹാരാഷ്ട്ര, കേരളം, ചത്തീസ്‌ഗഢ്‌, മധ്യപ്രദേശ്‌, പഞ്ചാബ്‌ എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഡല്‍ഹി ആർടി-പിസിആർ നെഗറ്റീവ്‌ സർട്ടിഫിക്കറ്റ്‌ നിർബന്ധമാക്കി. വെള്ളിയാഴ്‌ച മുതൽ മാർച്ച്‌ 15 വരെയാണ്‌ ഈ നിയന്ത്രണം. റോഡ്‌ മാർഗം വരുന്നവരെ നിയന്ത്രണത്തിൽനിന്നും ഒഴിവാക്കി.

മഹാരാഷ്ട്രയും യാത്രക്കാർക്ക്‌ നിയന്ത്രണമേർപ്പെടുത്തി‌. കേരളം, ഗോവ, ഗുജറാത്ത്‌, രാജസ്ഥാൻ, ഡൽഹി എന്നിവിടങ്ങളിൽനിന്നും വരുന്നവര്‍ക്ക് കോവിഡില്ലാസര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി. മഹാരാഷ്ട്ര, കേരളം വഴിവരുന്നവര്‍ക്ക് രോ​ഗമില്ലെന്ന സര്‍ട്ടിഫിക്കറ്റ് വേണമെന്ന് കർണാടകവും ഉത്തരവിറക്കി. മഹാരാഷ്ട്ര, ഗുജറാത്ത്‌, കേരളം, മധ്യപ്രദേശ്‌, ചത്തീസ്‌ഗഢ്‌ എന്നിവിടങ്ങളിൽനിന്നുള്ളവർ സംസ്ഥാന അതിർത്തിയിൽ കോവിഡ്‌ പരിശോധനയ്‌ക്ക്‌ വിധേയരാകണമെന്ന്‌ ഉത്തരാഖണ്ഡ് ഉത്തരവിറക്കി. യാത്രക്കാർക്ക്‌ നെഗറ്റീവ്‌ സർട്ടിഫിക്കറ്റ്‌ ഹാജരാക്കുകയോ വിമാനത്താവളത്തിലോ റെയിൽവേസ്‌റ്റേഷനുകളിലോ പരിശോധനയ്‌ക്ക്‌ വിധേയരാകുകയോ ചെയ്യാം.

ജമ്മു കശ്‌മീരിലേക്ക്‌ വരുന്ന എല്ലാ സംസ്ഥാനക്കാരും ആർടിപിസിആർ നെഗറ്റീവ്‌ സർട്ടിഫിക്കറ്റ്‌ ഹാജരാക്കണം. മഹാരാഷ്ട, കേരളം എന്നിവിടങ്ങളിലുള്ളവര്‍ക്ക്  മണിപ്പുരും പരിശോധന നിര്‍ബന്ധമാക്കി. മേഘാലയ, മിസോറം പോകുന്നവരും നെഗറ്റീവ്‌ സർട്ടിഫിക്കറ്റ്‌ കരുതണം. ത്രിപുരയിലേക്ക്‌ വരുന്ന എല്ലാവരെയും സൗജന്യമായി പരിശോധനയ്ക്ക്‌ വിധേയരാക്കുന്നു‌.ഒഡിഷയിലേക്ക്‌ പോകുന്ന 55 വയസ്സിന്‌ മുകളിലുള്ളവർ ആന്റിജൻ പരിശോധന നടത്തണം.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker