
ചേർത്തല വയലാറിൽ ആർഎസ്എസ്- എസ്ഡിപിഐ സംഘർഷം. സംഘർഷത്തിൽ ഒരു ആർഎസ്എസ് പ്രവർത്തകൻ കൊല്ലപ്പെട്ടു. ആർഎസ്എസ് പ്രവർത്തകൻ നന്ദു ആണ് വെട്ടേറ്റ് മരിച്ചത്.
മൂന്ന് ആർഎസ്എസ്,എസ്ഡിപിഐ പ്രവർത്തകർക്ക് വെട്ടേറ്റു. വയലാറിൽ വൻ പൊലീസ് സുരക്ഷ.
നാഗംകുളങ്ങരയിൽ ആണ് സംഭവം. രണ്ട് മൂന്ന് ദിവസങ്ങളായി സ്ഥലത്ത് സംഘർഷാവസ്ഥ നിലനിൽക്കുകയാണ്. ഇന്നലെയും പ്രദേശത്ത് ഇരു സംഘടനാ പ്രവർത്തകരും തമ്മിൽ വാക്കുതർക്കം ഉണ്ടായി. വെട്ടേറ്റവരെ സമീപ പ്രദേശത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.