BusinessNEWS

സ്വകാര്യവൽക്കരണത്തിന് ആഹ്വാനവുമായി നരേന്ദ്രമോഡി

നാല് മേഖലകളിൽ ഒഴികെ സ്വകാര്യവൽക്കരണം പൂർണ്ണമായും നടപ്പാക്കും

പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിക്കൽ തുടരുമെന്ന് വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്രമോഡി. സർക്കാരിന്റെ ജോലി വ്യവസായ,വാണിജ്യ സ്ഥാപനങ്ങൾ നടത്തുകയല്ല എന്ന് മോഡി പറഞ്ഞു. ക്ഷേമപദ്ധതികളും വികസനവും നടപ്പാക്കലാണ് സർക്കാർ ഉത്തരവാദിത്വമെന്ന് മോഡി കൂട്ടിച്ചേർത്തു.

നാല് മേഖലകളിൽ ഒഴികെ സ്വകാര്യവൽക്കരണം പൂർണ്ണമായും നടപ്പാക്കും. തന്ത്രപ്രധാന മേഖലകളിൽ പോലും വളരെ കുറച്ചു പൊതുമേഖലാസ്ഥാപനങ്ങൾ നിലനിർത്തിയാൽ മതി എന്നാണ് സർക്കാരിന്റെ നയം. നഷ്ടത്തിലായ പൊതുമേഖലാ സ്ഥാപനങ്ങൾ നിലനിർത്താൻ ജനങ്ങളുടെ നികുതിപ്പണം സർക്കാറിന് ഉപയോഗിക്കേണ്ടിവരുന്നു എന്നും മോഡി പറഞ്ഞു.

ബജറ്റ് പ്രഖ്യാപനങ്ങൾ നടപ്പാക്കാനുള്ള നിർദ്ദേശങ്ങൾ സ്വീകരിക്കാൻ ചേർന്ന വെബിനാറിൽ ആയിരുന്നു മോഡി നിലപാടു വ്യക്തമാക്കിയത്. സ്ഥാപനങ്ങളുടെ പ്രവർത്തനമികവ് വർധിപ്പിക്കാനും തൊഴിലവസരങ്ങൾ കൂട്ടാനും സ്വകാര്യവൽക്കരണം അത്യാവശ്യമാണെന്ന് മോഡി വ്യക്തമാക്കി.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker