IndiaNEWS

മോഡിയെ കാത്തിരിയ്ക്കുന്നത് ട്രംപിന് ഉണ്ടായതിനേക്കാൾ മോശം ദുർവിധി, മമതാ ബാനർജിയുടെ വിമർശനം

കലാപകാരി എന്നർത്ഥമുള്ള ധൻഗാബാസ് അസുരൻ എന്നർത്ഥമുള്ള ദൈത്യ എന്നിവയാണ് നരേന്ദ്രമോഡിയെ മമതാബാനർജി വിശേഷിപ്പിച്ചത്

പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കും ബിജെപിക്കും എതിരെ രൂക്ഷവിമർശനവുമായി പശ്ചിമബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. കലാപകാരി എന്നർത്ഥമുള്ള ധൻഗാബാസ് അസുരൻ എന്നർത്ഥമുള്ള ദൈത്യ എന്നിവയാണ് നരേന്ദ്രമോഡിയെ മമതാബാനർജി വിശേഷിപ്പിച്ചത്. ഹൂഗ്ലിയിൽ തൃണമൂൽ കോൺഗ്രസ് റാലിയിൽ സംസാരിക്കുക ആയിരുന്നു മമതാബാനർജി.

രാജ്യത്തെ ഏറ്റവും വലിയ കലാപകാരി പ്രധാനമന്ത്രി നരേന്ദ്ര മോഡിയാണ്. അമേരിക്കയിൽ ഡൊണാൾഡ് ട്രംപിന് ഉണ്ടായതിനേക്കാൾ മോശമായ ദുർവിധി ആണ് നരേന്ദ്രമോഡിക്ക് വരാനിരിക്കുന്നത്. നിയമസഭാ തിരഞ്ഞെടുപ്പിൽ താനാണ് ഗോൾകീപ്പർ. ബിജെപിക്ക് ഒരു ഗോൾ പോലും അടിക്കാൻ ആവില്ല.

തന്നെ വേണമെങ്കിൽ കൊല്ലാം, എന്നാൽ മരുമകളെ അപമാനിക്കാൻ കഴിയുമോ? നിങ്ങൾ ഞങ്ങളുടെ അമ്മമാരെയും മക്കളെയും കൽക്കരി മോഷ്ടാക്കൾ എന്ന് വിളിക്കുകയാണ് എന്നും മമത പറഞ്ഞു.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker