CrimeNEWS

മരുമകളെ ശല്യം ചെയ്ത യുവാവിനെ അമ്മായിയപ്പൻ വെട്ടിക്കൊന്നു

ചെല്ലദുരൈയുടെ മകന്റെ ഭാര്യയെ അർപ്പുതരാജ് സ്ഥിരമായി ശല്യപ്പെടുത്താറുണ്ടായിരുന്നു

മരുമകളെ ശല്യം ചെയ്ത യുവാവിനെ അമ്മായിയപ്പൻ വെട്ടിക്കൊന്നു. തൂത്തുക്കുടിയിലെ സാത്താൻ കുളത്തിനു സമീപമാണ് സംഭവം. 36 വയസ്സുള്ള അർപ്പുതരാജനെ ചെല്ലദുരൈ എന്നയാൾ ആണ് വെട്ടിക്കൊന്നത്.

ചെല്ലദുരൈയുടെ മകന്റെ ഭാര്യയെ അർപ്പുതരാജ് സ്ഥിരമായി ശല്യപ്പെടുത്താറുണ്ടായിരുന്നു. കഴിഞ്ഞ നവംബറിൽ യുവതിയെ അർപ്പുതരാജ് വെട്ടിക്കൊല്ലാൻ ശ്രമിച്ചിരുന്നു. ഈ സംഭവത്തിന് പിന്നാലെ ഇയാൾ ജയിലിലായി.

ജാമ്യം ലഭിച്ചതോടെ അർപ്പുതരാജ് ചെല്ലദുരൈയുടെ മരുമകളെ വീണ്ടും ശല്യം ചെയ്യാൻ തുടങ്ങി. ഇതേ തുടർന്നാണ് ബുധനാഴ്ച രാവിലെ ചെല്ലദുരൈ അർപ്പുതരാജിനെ വെട്ടിക്കൊലപ്പെടുത്തിയത്. ചെല്ലദുരൈ ഇപ്പോൾ ഒളിവിലാണ്.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker