IndiaKeralaNEWS

തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പ്; ഉമ്മന്‍ചാണ്ടിയെ ഡി.എം.കെയുമായുള്ള സീറ്റ് വിഭജന ചര്‍ച്ചകള്‍ക്ക് നിയോ​ഗിച്ച്‌ എഐസിസി

ഉമ്മന്‍ചാണ്ടിയെ തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പില്‍ ഡി.എം.കെയുമായുള്ള സീറ്റ് വിഭജന ചര്‍ച്ചകള്‍ക്ക് നിയോ​ഗിച്ച്‌ എഐസിസി. പുതുച്ചേരിയില്‍ കോണ്‍​ഗ്രസുമായി സഖ്യമില്ലെന്ന് ഡിഎംകെ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും സഖ്യം തുടരാനുള്ള സാധ്യതയും തേടും.

കോണ്‍​ഗ്രസിന്റെ മാധ്യമവിഭാ​ഗം മേധാവി രണ്‍ദീപ് സിം​ഗ് സുര്‍ജെവാലയെയും ഉമ്മന്‍ ചാണ്ടിക്കൊപ്പം ചര്‍ച്ചകള്‍ക്കായി നിയോ​ഗിച്ചിട്ടുണ്ട്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഡി.എം.കെയുമായി ഒരു വിശാല സഖ്യം കോണ്‍​ഗ്രസ് ഉണ്ടാക്കിയിരുന്നു. അത് കോണ്‍​ഗ്രസിന് ഏറെ ​ഗുണം ചെയ്യുകയും ചെയ്തു. തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പില്‍ വലിയൊരു വിജയം ഡി.എം.കെ സഖ്യം പ്രതീക്ഷിക്കുന്നുണ്ട്.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker