NEWSWorld

പാഡ് അടക്കമുള്ള ആർത്തവ ഉൽപ്പന്നങ്ങൾ വിദ്യാർഥികൾക്ക് സൗജന്യമാക്കി ഫ്രാൻസ്

രാജ്യത്ത് "ആർത്തവ ഉൽപ്പന്ന ദാരിദ്ര്യം" ഉണ്ടെന്ന് കണ്ടെത്തിയതിനെത്തുടർന്നാണിത്

രാജ്യത്തെ വിദ്യാർഥികൾക്ക് പാഡ് അടക്കമുള്ള ആർത്തവ ഉൽപ്പന്നങ്ങൾ സൗജന്യമായി നൽകുമെന്ന് ഫ്രാൻസ്. രാജ്യത്ത് “ആർത്തവ ഉൽപ്പന്ന ദാരിദ്ര്യം” ഉണ്ടെന്ന് കണ്ടെത്തിയതിനെത്തുടർന്നാണിത്.

ഉൽപ്പന്നങ്ങൾ ഒന്നുകിൽ വീട്ടിലോ അല്ലെങ്കിൽ ക്യാമ്പസിലെ ആരോഗ്യ കേന്ദ്രങ്ങളിലോ ആണ് ലഭ്യമാക്കുക. ശുദ്ധമായ ഉൽപന്നങ്ങൾ രാജ്യത്തെ വിദ്യാർഥികൾക്ക് ലഭിക്കാൻ സാമ്പത്തികാവസ്ഥ ഒരു തടസ്സമാണെന്ന് കണ്ടതിനെ തുടർന്നാണ് ഫ്രാൻസ് ആരോഗ്യമന്ത്രാലയം ഇങ്ങനെ ഒരു തീരുമാനം എടുത്തത്.

ആർത്തവകാല സുരക്ഷ പൊതു ആരോഗ്യ സംവിധാനത്തിന്റെ ഭാഗമാണെന്നും മനുഷ്യാവകാശ പ്രശ്നമാണെന്നും ഐക്യരാഷ്ട്രസംഘടന തന്നെ കരുതുന്നു. ഏഷ്യൻ രാജ്യങ്ങളിൽ ആർത്തവ സുരക്ഷാ പ്രശ്നങ്ങൾ കൂടുതലാണെന്നും ഐക്യരാഷ്ട്ര സംഘടന വിലയിരുത്തുന്നു.

ആർത്തവ ഉൽപ്പന്നങ്ങൾ സൗജന്യമാക്കുന്ന ലോകത്തിലെ ആദ്യ രാജ്യം സ്കോട്ട്‌ലാൻഡ് ആണ്. ഇത് മറ്റു രാജ്യങ്ങളോട് ഇത്തരത്തിൽ നടപടിയെടുക്കാൻ മനുഷ്യാവകാശ പ്രവർത്തകരെ ആവശ്യപ്പെടാൻ പ്രേരിപ്പിക്കുന്ന ഘടകം ആയി. സ്കൂളുകളിൽ ആർത്തവ ഉൽപ്പന്നങ്ങൾ സൗജന്യമായി വിതരണം ചെയ്യുമെന്ന് ന്യൂസിലാൻഡും പ്രഖ്യാപിച്ചിട്ടുണ്ട്. അമേരിക്കയിലെ ചില സംസ്ഥാനങ്ങളും ഇത്തരത്തിൽ നടപടികൾ കൈക്കൊള്ളുന്നു.

ഇന്ത്യയിൽ ആർത്തവ ഉൽപ്പന്നങ്ങൾക്ക് ചുമത്തിയിരുന്ന 12 ശതമാനം നികുതി ശക്തമായ ആവശ്യങ്ങളെ തുടർന്ന് 2018 ൽ സർക്കാർ പിൻവലിച്ചിരുന്നു. എന്നാൽ ഇന്ത്യക്ക് ഇക്കാര്യത്തിൽ ഏറെ ദൂരം മുന്നോട്ട് പോകാനുണ്ട് എന്ന് വിവിധ പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നു.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker