HealthLIFE

പ്രമേഹം ആരംഭത്തിൽ ശ്രദ്ധിച്ചാൽ അപകടങ്ങൾ ഒഴിവാക്കാം: ഡോ.എം. പി മണി

പ്രമേഹബാധിതരുടെ കാര്യത്തിൽ ഇന്ത്യ ലോകത്തിന്റെ തലസ്ഥാനമായി മാറിയിരിക്കുന്നു. ലോകത്തിൽ ഏറ്റവും കൂടുതൽ പ്രമേഹ രോഗികളുള്ള രാജ്യം ഇന്ത്യയാണ്. ഇന്ത്യയിൽ തന്നെ കേരളത്തിലാണ് പ്രമേഹരോഗികൾ ഏറ്റവും കൂടുതലുള്ളത്. കേരളത്തിലാണെങ്കിൽ എറണാകുളം ജില്ലയിലും. പ്രമേഹരോഗികളിൽ 70 ശതമാനത്തിൽ കൂടുതൽ പേരിലും രക്തക്കുഴലുകളിൽ പ്രശ്നങ്ങളുണ്ടാകുന്നത് മൂലം രക്തപ്രവാഹവുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്നങ്ങളാണ് അലട്ടുന്നത്.

രക്തത്തിലെ പഞ്ചസാരയുടെ ഉയർന്ന നിലയാണ് രക്തക്കുഴലുകളിൽ നാശം ഉണ്ടാകുന്നതിന് കാരണമാകുന്നത്. ഇതുമൂലം കാലുകളിലേക്കുള്ള രക്തപ്രവാഹത്തിൽ കുറവുണ്ടാകും. ഇതേ തുടർന്ന് ചർമത്തിന് ആരോഗ്യത്തിൽ ഗൗരവമുള്ള പ്രശ്നങ്ങൾ ആരംഭിക്കും. ചൊറിച്ചിൽ അനുഭവപ്പെടും. ചൊറിഞ്ഞു പൊട്ടുന്ന ഭാഗങ്ങളിൽ വ്രണങ്ങൾ ഉണ്ടാകും. വ്രണങ്ങളിൽ പഴുപ്പുണ്ടാകും. അത് എളുപ്പത്തിൽ കരയുകയും ഇല്ല. രക്തത്തിലെ പഞ്ചസാരയുടെ ഉയർന്ന നില സിരകളിലെ കോശങ്ങൾക്ക് തലച്ചോറിലേക്ക് സന്ദേശങ്ങൾ അയക്കാൻ ഉള്ള കഴിവ് നശിപ്പിക്കും. ഇതേതുടർന്നാണ് ചർമ്മത്തിൽ മരവിപ്പ്, കാലുകളിൽ സ്പർശനം അറിയാതിരിക്കൽ, കാലുകൾ എവിടെയെങ്കിലും തട്ടി മുറിവുണ്ടായാൽ പോലും വേദന അനുഭവപ്പെടാതിരിക്കുക എന്നീ അവസ്ഥകൾ ഉണ്ടാകുന്നത്. കാലുകളിൽ വ്രണങ്ങൾ ഉണ്ടാകുകയും അവ കരിയാതിരിക്കുകയും ചെയ്യുന്നതിന് കാരണം, കാലുകളിലേക്കുള്ള രക്തപ്രവാഹത്തിൽ കാര്യമായ കുറവ് വരുന്നതാണ്. മാത്രമല്ല വ്രണം വലുതാകാനും പടർന്നു പിടിക്കാനും ഇതൊക്കെ കാരണമാകാറുണ്ട്. വ്രണം കരിയാതിരിക്കുന്നതിന്റെ ഫലമായി പെരുവിരലോ, കാൽപാദമോ, ചിലപ്പോൾ അതിൽ കൂടുതൽ ഭാഗമോ മുറിച്ചു മാറ്റേണ്ടതായി വരാറുണ്ട്. ഇതുകൊണ്ടാണ് പാദസംരക്ഷണത്തിൽ പ്രമേഹരോഗികൾ പ്രത്യേകം ശ്രദ്ധിക്കണമെന്ന് ഡോക്ടർമാർ പറയാറുള്ളത്. ഇക്കാര്യത്തിൽ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്.

* എന്നും കാലുകളിൽ എവിടെയെങ്കിലും ചുവപ്പു നിറത്തിലുള്ള പാടുകളോ മുറിവുകളോ നീർക്കെട്ടോ പൊള്ളൽ പോലുള്ള കുമിളകളോ ഉണ്ടോ എന്ന് ശ്രദ്ധിക്കുക .

* സോപ്പും ചൂടുവെള്ളവും ഉപയോഗിച്ച് എന്നും കാലുകൾ വൃത്തിയായി കഴുകുക. ഉടനെ കാലിലെ ഈർപ്പം മുഴുവൻ ഉണങ്ങിയ തുണി ഉപയോഗിച്ച് ഒപ്പിയെടുക്കുകയും വേണം.

* കാലുകളിലെ ചർമ്മത്തിൽ വരൾച്ച അനുഭവപ്പെടുകയാണെങ്കിൽ അക്കാര്യം ഡോക്ടറോട് പറയുകയും ഡോക്ടർ നിർദ്ദേശിക്കുന്ന ലേപനങ്ങൾ മാത്രം ഉപയോഗിക്കുകയും ചെയ്യുക.

* കാലുകളിലെ പെരു വിരലുകളിൽ നഖം വളരാൻ അനുവദിക്കരുത്.

* കഴിയുന്നത്ര സമയം കാലുകളിൽ സോക്സും ഷൂസും ഉപയോഗിക്കുക.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker