KeralaNEWS

കേരളത്തിന്റെ മത്സ്യനയം അട്ടിമറിക്കാൻ ഗൂഢാലോചന നടന്നു, ഗുരുതര ആരോപണവുമായി മന്ത്രി മേഴ്‌സിക്കുട്ടിയമ്മ

അടിസ്ഥാനമില്ലാത്ത ആരോപണമാണ് പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല ഉന്നയിച്ചത്

കേരളത്തിന്റെ മൽസ്യ നയം അട്ടിമറിക്കാൻ ഗൂഢാലോചന നടന്നുവെന്ന ഗുരുതര ആരോപണവുമായി മന്ത്രി മേഴ്‌സിക്കുട്ടിയമ്മ.എന്തിനാണ് ഇങ്ങനെ ഒരു എം ഒ യു വച്ചത്.എന്താണ് ഇതിന് പിന്നിൽ നടന്നത് എന്നത് പുറത്ത് വരും.എങ്ങനെ ഇത്തരം ഒരു ധാരണാപത്രം ഒപ്പിട്ടു എന്നത് അന്വേഷിക്കുന്നു.റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നടപടി ഉണ്ടാകും.അന്വേഷണത്തിൽ എല്ലാം വ്യക്തമാകും.

അടിസ്ഥാനമില്ലാത്ത ആരോപണമാണ് പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല ഉന്നയിച്ചത്.പ്രതിപക്ഷ നേതാവിന്റേത് പാപ്പരത്വ നിലപാട്.ചെന്നിത്തലയുടെ യാത്രയും ധാരണാപത്രം ഒപ്പുവച്ചതും തമ്മിൽ ബന്ധമുണ്ടോ എന്ന് സർക്കാർ സംശയിക്കുന്നു.രമേശ്‌ ചെന്നിത്തലയ്ക്ക് വിഷയ ദാരിദ്ര്യം ആണെന്നും മേഴ്‌സികുട്ടിയമ്മ പറഞ്ഞു.

മാധ്യമ പ്രവർത്തകയ്ക്ക് KSINC എം.ഡി. നൽകിയ മറുപടി അദ്ദേഹത്തിന്റെ സംസ്കാരമാണ് കാട്ടി തരുന്നത് എന്നും മേഴ്‌സികുട്ടിയമ്മ പ്രതികരിച്ചു.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker