KeralaNEWS

മദ്യപാനികള്‍ക്ക് സന്തോഷ വാര്‍ത്ത: മദ്യ വില കുറഞ്ഞേക്കും

സംസ്ഥാനത്ത് ഉയര്‍ന്ന് നില്‍ക്കുന്ന മദ്യവിലയില്‍ കുറവ് വരാന്‍ സാധ്യത. തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലവില്‍ വരുന്നതിന് മുന്‍പ് മദ്യവിലയെപ്പറ്റിയുള്ള കാര്യത്തില്‍ തീരുമാനമുണ്ടായേക്കും. മദ്യത്തിന്റെ വില കുറയ്ക്കണം എന്നാവശ്യപ്പെട്ട് എക്‌സൈസ് വകുപ്പ് ധനവകുപ്പിന് കത്ത് നല്‍കിയിരിക്കുകയാണ്. ഒരു വര്‍ഷത്തിനുള്ളില്‍ സംസ്ഥാനത്ത് രണ്ട് തവണയാണ് മദ്യവില കൂടിയിരിക്കുന്നത്. കോവിഡ് കാലത്തെ വരുമാന നഷ്ടം പരിഹരിക്കുന്നതിനായിട്ടാണ് ആദ്യമായി വില ഉയര്‍ത്തിയത്. മദ്യത്തിന്റെ എക്‌സൈസ് നികുതി 35% കൂട്ടി.

212 ശതമാനമായിരുന്ന നികുതി 247 ശതമാനമായി ഉയര്‍ത്തി. ഇതുമൂലം മദ്യത്തിന് 100 വരെ വില കൂടി. മദ്യം നിര്‍മ്മിക്കാനാവശ്യമായ അസംസ്‌കൃത വസ്തുക്കളുടെ വില കൂടി എന്ന കാരണത്തില്‍ മദ്യത്തിന്റെ അടിസ്ഥാന നിരക്ക് വര്‍ധിപ്പിക്കണമെന്ന് മദ്യക്കമ്പിനികളും സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഇതേതുടര്‍ന്ന് അടിസ്ഥാന നിരക്കില്‍ 7 ശതമാനം വരെ വര്‍ധനവ് ഉണ്ടായി. ഈ കാരണത്താല്‍ ഫെബ്രുവരി 1 മുതല്‍ മദ്യത്തിന്റെ വില വീണ്ടും ഉയരുന്ന സാഹചര്യമുണ്ടായി.

പ്രധാന ബ്രാന്റുകള്‍ക്ക് 150 മുതല്‍ 200 രൂപ വരെ കൂടി. മദ്യവിലയിലെ വര്‍ധനവ് ബാറുകളിലേയും, ബെവ്‌കോ, കണ്‍സ്യൂമര്‍ ഫെഡ് ഔട്ട്‌ലെറ്റുകളുടെയും വില്‍പ്പനയെ ബാധിക്കുന്ന സാഹചര്യത്തിലാണ് മദ്യത്തിന്റെ വില കുറയ്ക്കുവാനുള്ള സാധ്യത സര്‍ക്കാര്‍ പരിഗണിക്കുന്നത്. അടുത്ത മന്ത്രിസഭ യോഗത്തില്‍ ഇതിനെപ്പറ്റിയുള്ള തീരുമാനം ഉണ്ടായേക്കും. നിയമസഭ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍ സര്‍ക്കാരിന്റെ ഭാഗത്തും നിന്നും മദ്യപാനികള്‍ക്ക് അനുകൂലമായി ഇത്തരത്തിലൊരു നീക്കമുണ്ടായാല്‍ അത് തിരഞ്ഞെടുപ്പ് ഫലത്തിന് അനുകൂലമായി ബാധിക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker