KeralaNEWS

കള്ളവോട്ട് തടയാൻ ഉദ്യോഗസ്ഥൻ ശക്തമായ നടപടി എടുക്കണം: ടിക്കാറാം മീണ

ളളവോട്ട് പാരമ്പര്യം തടയുമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. ഉദ്യോഗസ്ഥര്‍ നിഷ്പക്ഷ മായി പെരുമാറണമെന്നും ഇല്ലെങ്കില്‍ ശക്തമായ നടപടി ഉണ്ടാകുമെന്നും മീണ പറഞ്ഞു.

അതീവ പ്രശ്‌ന ബാധിത ബൂത്തുകളില്‍ കേന്ദ്ര സേനയെ വിന്യസിക്കും. മതത്തെ രാഷ്ട്രീയ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുകയും അത് ക്രമ സമാധാന പ്രശ്‌നം ആകുകയും ചെയ്താല്‍ ഓരോ കേസിന്റെയും സ്വാഭാവം അനുസരിച്ചു പരിശോധിക്കും.പോളിംഗ് ജോലിക്ക് എല്ലാ ഉദ്യോഗസ്ഥര്‍ക്കും കോവിഡ് വാക്‌സിന്‍ നല്‍കുമെന്നും ടീക്കാറാം മീണ പറഞ്ഞു.

ക്രിമിനല്‍ കേസുകളുള്ള സ്ഥാനാര്‍ത്ഥികള്‍ വിശദാംശങ്ങള്‍ മൂന്ന് തവണ പരസ്യപ്പെടുത്തണം. ഇവരെ ഒഴിവാക്കിക്കൂടേയെന്ന് ഇത്തവണ പാര്‍ട്ടികളോട് ചോദിക്കുമെന്നും ടീക്കാറാം മീണ പറഞ്ഞു. ഇത്തവണ പ്രശ്നബാധിത ബൂത്തുകളില്‍ സുരക്ഷ ശക്തമാക്കും. 25 കമ്പനി കേന്ദ്രസേന മറ്റന്നാള്‍ സംസ്ഥാനത്തെത്തും. 150 കമ്പനിയെ കൂടി ആവശ്യപ്പെട്ടിട്ടുണ്ട്. കൊറോണ പശ്ചാത്തലത്തില്‍ 15,730 പോളിംഗ് ബൂത്തുകള്‍ അധികമായി സജ്ജമാക്കണം. പ്രധാന ബൂത്തിന്റെ 200 മീറ്റര്‍ പരിധിയിലാകും താത്ക്കാലിക ബൂത്തുകളെന്നും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചു.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker