KeralaNEWS

കുട്ടി ഹെല്‍മറ്റുകള്‍ നിര്‍ബന്ധമാക്കുന്നു: സാമദാന ഭേദ ദണ്ഡ ക്രമത്തില്‍ നിയമം നടപ്പാക്കുന്നു

സംസ്ഥാനത്ത് ട്രാഫിക് നിയമങ്ങള്‍ കര്‍ശനമായി നടപ്പാക്കുന്ന സാഹചര്യത്തിലും കുട്ടിയാത്രക്കാര്‍ക്ക് ഹെല്‍മറ്റ് ധരിപ്പിക്കണമെന്ന നിയമം പലപ്പോഴും പ്രാവര്‍ത്തികമാക്കാറില്ല. നാല് വയസിന് മുകളില്‍ പ്രായമുള്ള കുട്ടികളും ഹെല്‍മറ്റ് ധരിക്കണമെന്ന് നമ്മുടെ ട്രാഫിക് നിയമങ്ങളില്‍ രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും പലപ്പോഴും കുട്ടികളെ ഹെല്‍മറ്റ് ധരിപ്പിക്കാറില്ല. എന്നാല്‍ ഈ അവസ്ഥയ്ക്ക് മാറ്റം വരുത്തുവാനായി കര്‍ശന നടപടികള്‍ക്ക് ഒരുങ്ങുകയാണ് മോട്ടോര്‍ വാഹനവകുപ്പ് എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം.

സാമദാന ഭേദ ദണ്ഡം എന്ന ക്രമത്തിലാണ് അധികൃതര്‍ നിയമം നടപ്പിലാക്കുന്നത്. ആദ്യഘട്ടത്തില്‍ ബോധവത്കരണം. മുന്നറിയിപ്പ്. എന്നിട്ടും വഴങ്ങാത്തവര്‍ക്ക് പിഴ ഈടാക്കും. 4 വയസു മുതലുള്ള കുട്ടികള്‍ക്ക് ഹെല്‍മെറ്റ് നിര്‍ബന്ധമാക്കി ഹൈക്കോടതി ഉത്തരവിറക്കിയിട്ടുണ്ട്. ഹെല്‍മെറ്റ് ധരിച്ച് യാത്ര ചെയ്യാത്തവര്‍ക്ക് കേരളത്തില്‍ 500 രൂപയാണ് പിഴ. കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാന്‍ ജൂനിയര്‍ ഹെല്‍മറ്റ് ധരിപ്പിച്ച് ശീലിപ്പിച്ച് ഗതാഗത നിയമ അവബോധം സൃഷ്ടിക്കുകയാണ് ലക്ഷ്യമെന്ന് പറയുന്നു അധികൃതര്‍.

നിയമം കര്‍ശനമാകുന്നതോടെ കുട്ടി ഹെല്‍മറ്റിന് ആവശ്യക്കാരുടെ എണ്ണം കൂടുമെന്ന വിശ്വാസത്തിലാണ് കമ്പിനികള്‍. ഇതുകൊണ്ട് തന്നെ കുട്ടി ഹെല്‍മറ്റുകളുടെ ഉത്പാദനവും വര്‍ധിപ്പിച്ചിട്ടുണ്ട്. കുട്ടികള്‍ക്ക് ഇഷ്ടപ്പെടുന്ന നിറത്തിലും ഹെല്‍മറ്റ് നിര്‍മ്മിക്കുന്നുണ്ട്. കുട്ടികള്‍ക്കിഷ്ടപ്പെട്ട കാര്‍ട്ടൂണുകളും പ്രിന്റ് ചെയ്ത ഹെല്‍മറ്റുകള്‍ വിപണിയിലെത്തിത്തുടങ്ങി. 900 രൂപ മുതലാണ് കുട്ടി ഹെല്‍മറ്റുകളുടെ വില ആരംഭിക്കുന്നത്. കുട്ടികള്‍ക്ക് ഉപയോഗിക്കാന്‍ സാധിക്കുന്ന ഭാരം കുറഞ്ഞ ഹെല്‍മറ്റുകള്‍ വേണം തിരഞ്ഞെടുക്കാന്‍. BIS മുദ്രയുള്ള ഹെല്‍മറ്റ് തിരഞ്ഞെടുക്കുവാന്‍ പ്രത്യേകം ശ്രദ്ധിക്കണം. കുട്ടികള്‍ ഹെല്‍മറ്റ് ധരിക്കുമ്പോള്‍ ചിന്‍സ്ട്രിപ്പ് ശരിയായി ധരിച്ചിട്ടുണ്ടെന്ന് ഉറപ്പ് വരുത്തണം. നാല് വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള ഹെല്‍മറ്റുകള്‍ മാറ്റണം.

തലയുടെ സംരക്ഷിത കവചമാണ് ഹെല്‍മറ്റ്. തലച്ചോറിനെ ആഘാതങ്ങളില്‍ നിന്ന് എങ്ങനെ തലയോട്ടി സംരക്ഷിക്കുന്നുവോ അങ്ങനെയാണ് ഹെല്‍മെറ്റ് തലയെയും സംരക്ഷിക്കുന്നത്. ഹെല്‍മെറ്റുകള്‍ പല തരത്തിലുണ്ടെങ്കിലും അവയുടെയെല്ലാം ഘടന ഏകദേശം ഒരേപോലെയാണ്. ഹെല്‍മെറ്റിനു മൂന്ന് ആവരണങ്ങളുണ്ട്. തെര്‍മോപ്ലാസ്റ്റിക് അല്ലെങ്കില്‍ ഫൈബര്‍ ഗ്ലാസ് നിര്‍മിതമായ കട്ടികൂടിയ പുറംചട്ട (ഷെല്‍) യാണ് ആദ്യത്തേത്. തലയ്ക്കും പുറം ചട്ടയ്ക്കുമിടയിലുള്ളത് ഇടിയുടെ ആഘാതം വലിച്ചെടുക്കുന്ന ആവരണമാണ് രണ്ടാമത്തേത്. ലോക്ഡൗണിന് ശേഷം ഇരുചക്ര വാഹനത്തില്‍ യാത്ര ചെയ്യുന്ന നാല് വയസിന് മുകളില്‍ ഉള്ള കുട്ടികള്‍ ഹെല്‍മെറ്റ് ധരിക്കുന്നില്ല. ഇത് അപകടത്തിന് വഴി ഒരുക്കും. റോഡ് സുരക്ഷാ മാസാചരണവുമായി ബന്ധപ്പെട്ട് കുട്ടികള്‍ക്കിടയില്‍ ഹെല്‍മറ്റ് ഉപയോഗം വ്യാപകമാക്കാന്‍ മോട്ടര്‍ വാഹനവകുപ്പ് എന്‍ഫോഴ്സ്മെന്റ് വിഭാഗം വിവിധ പദ്ധതികള്‍ നടപ്പാക്കും

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker