KeralaNEWS

വൈദികനെ കൊലപ്പെടുത്താന്‍ ശ്രമം; പ്രതിക്ക് 25 മാസം തടവ്

വൈദികനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതിക്ക് 25 മാസം തടവ് ശിക്ഷ.
കുറത്തികാട് ജറുസലം മാര്‍ത്തോമ്മാ പള്ളി വികാരി ആയിരുന്ന റവ. രാജി ഈപ്പനെയാണ് ഇടവക അംഗം കൂടിയായ തെക്കേക്കര വടക്കേമങ്കുഴി തുണ്ടില്‍ തറയില്‍ സോണി വില്ലയില്‍ തോമസി(59)ദേഹത്ത് പെട്രോള്‍ ഒഴിച്ച് തീകൊളുത്താന്‍ ശ്രമിച്ചത്. മാവേലിക്കര അസിസ്റ്റന്റ് സെഷന്‍സ് ജഡ്ജി എഫ്.മിനിമോളാണ് ശിക്ഷ വിധിച്ചത്. 2016 മേയ് 6നായിരുന്നു കേസിനാസ്പദമായ സംഭവം അരങ്ങേറിയത്.

അന്നേ ദിവസം വൈകിട്ട് 4ന് പള്ളിക്കമ്മിറ്റി നടക്കവേതന്നെയാരും കമ്മിറ്റിക്കു വിളിക്കുന്നില്ലെന്നും അതു ചര്‍ച്ച ചെയ്യണമെന്നും ആവശ്യപ്പെട്ട് തോമസ് കമ്മിറ്റി സ്ഥലത്തെത്തുകയായിരുന്നു. എന്നാല്‍ കമ്മിറ്റിയുടെ അവസാനം അക്കാര്യം ചര്‍ച്ച ചെയ്യാമെന്നു റവ. രാജി ഈപ്പന്‍ പറയുകയായിരുന്നു. ഇങ്ങനെ പറഞ്ഞതിന്റെ വിരോധത്തില്‍ തോമസ് കൈവശമുണ്ടായിരുന്ന കവറില്‍ നിന്നു കുപ്പിയെടുത്തു വികാരിയുടെ വസ്ത്രത്തിലും മറ്റും പെട്രോള്‍ ഒഴിക്കുകയും ലൈറ്റര്‍ കത്തിക്കാന്‍ ശ്രമിക്കുകയായിരുന്നു. എന്നാല്‍ വികാരി തോമസിനെ തളളിമാറ്റി ഓടിരക്ഷപെടുകയായിരുന്നു

അതേസമയം,പ്രോസിക്യൂഷനു വേണ്ടി അഡീഷനല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ഇ.നാസറുദ്ദീനാണ് ഹാജരായത്.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker