KeralaNEWS

നാലരവയസുകാരന്‍ അദ്വൈത് വിഷം കലര്‍ന്ന ഐസ്‌ക്രീം കഴിച്ച് മരണപ്പെട്ടു, പിന്നാലെ ഇളയമ്മ ദൃശ്യയും മരണത്തിന് കീഴടങ്ങി… അമ്മ വര്‍ഷ ഇപ്പോഴും ചികിത്സയില്‍

കാസർകോഡ്:വിഷം കലര്‍ന്ന ഐസ്‌ക്രീം കഴിച്ച് നാലരവയസുകാരന്‍ അദ്വൈത് മരണപ്പെട്ടതിന് പിന്നാലെ ഇളയമ്മ ദൃശ്യയും മരണത്തിന് കീഴടങ്ങി. അജാനൂര്‍ കടപ്പുറത്തെ പരേതനായ വസന്തന്റ മകളായ ദൃശ്യ (19) ചൊവ്വാഴ്ച രാത്രിയാണ് പരിയാരം മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ മരിച്ചത്. ഈ മാസം 11ന് വൈകുന്നേരമാണ് വിഷം കലര്‍ന്ന ഐസ്‌ക്രീം കുടുംബാംഗങ്ങള്‍ കഴിച്ചത്.

കുമ്പള സ്വദേശിയായ മഹേഷിന്റെ ഭാര്യ വര്‍ഷയാണ് ഐസ്‌ക്രീമില്‍ വിഷം കലര്‍ത്തി ആദ്യം കഴിച്ചത്. ഉടന്‍ അവശനിലയിലായി. തുടര്‍ന്ന് അവശേഷിച്ച ഐസ്‌ക്രീം മേശപ്പുറത്ത് വച്ചിരുന്നു. ഐസ്‌ക്രീം കണ്ട വര്‍ഷയുടെ മക്കളായ അദ്വൈത്, നിസാന്‍, സഹോദരി ദൃശ്യ എന്നിവർ പിന്നീട് കഴിച്ചു. നാലരവയസുകാരനായഅദ്വൈത് രാത്രി മുഴുവന്‍ ഛര്‍ദ്ദിച്ചതിനെ തുടർന്ന് പിറ്റേ ദിവസം രാവിലെ കാഞ്ഞങ്ങാട് സ്വകാര്യാസ്പത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഭക്ഷ്യവിഷബാധ എന്നാണ് ആദ്യം സംശയിച്ചത്. എന്നാല്‍ വര്‍ഷ ഈ സംഭവം ഭര്‍ത്താവിനോട് തുറന്നു പറഞ്ഞതിനെ തുടര്‍ന്നാണ് എല്ലാവരെയും ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്. വര്‍ഷയായിരുന്നു ആദ്യം ഗുരുതരാവസ്ഥയിലായത്. എന്നാല്‍ കഴിഞ്ഞ മൂന്ന് നാല് ദിവസമായി ദൃശ്യയുടെ ആരോഗ്യനില വളരെ മോശമാവുകയായിരുന്നു. വെന്റിലേറ്ററിലാണുണ്ടായിരുന്നത്. കഴിഞ്ഞ ദിവസമാണ് ഇത് മാറ്റിയത് അതിനിടെ വര്‍ഷയെ ആരോഗ്യനിലയില്‍ പുരോഗതി കണ്ടതിനെ തുടര്‍ന്ന് വീട്ടിലേക്ക് കൊണ്ടുവന്നു. പക്ഷേ വീണ്ടും അവശനിലയിലായതിനെ ത്തുടര്‍ന്ന് പരിയാരം മെഡിക്കൽ കോളജിലേയ്ക്ക് കൊണ്ടുപോയി. സജിതയാണ് ദൃശ്യയുടെ അമ്മ.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button