CrimeKeralaNEWS

കമിതാക്കളുടെ മരണം: യുവതിയെ കുടുക്കിയതെന്ന് സൂചന

ണ്ണൂരിൽ കമിതാക്കൾ തീകൊളുത്തി ആത്മഹത്യ ചെയ്ത സംഭവത്തിൽ പുതിയ വഴിത്തിരിവിന് സൂചന. മരണപ്പെടുന്നതിന് തൊട്ടു മുൻപ് പെൺകുട്ടി താൻ ചതിക്കപ്പെട്ടു എന്ന് ആശുപത്രി ജീവനക്കാരോട് പറഞ്ഞതാണ് സംഭവത്തിൽ പുതിയ വഴിത്തിരിവിന് വഴിതെളിച്ചിരിക്കുന്നത്. കഴിഞ്ഞ വെള്ളിയാഴ്ച വൈകിട്ട് മൂന്നുമണിയോടെ പയ്യന്നൂർ നഗരത്തിലെ വാടകക്കെട്ടിടത്തിലാണ് സംഭവം അരങ്ങേറിയത്. മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി ആത്മഹത്യ ശ്രമം നടത്തിയ വി കെ ശിവപ്രസാദും കാമുകി ആര്യയും നാലു വർഷത്തിലധികമായി പ്രണയത്തിലായിരുന്നുവെന്ന് പോലീസ് പറയുന്നു. ആര്യയ്ക്ക് മറ്റൊരു വിവാഹം വീട്ടുകാർ ആലോചിച്ചതിനെ തുടർന്നാണ് ശിവപ്രസാദും ആര്യയും ആത്മഹത്യ ചെയ്തത് എന്നാണ് പ്രാഥമിക നിഗമനം. ഒന്നിച്ചു ജീവിക്കാൻ കഴിഞ്ഞില്ലെങ്കിലും മരണത്തിൽ എങ്കിലും ഒന്നാകട്ടെ എന്ന് സൂചിപ്പിക്കുന്ന കത്ത് മൃതദേഹത്തിനരികില്‍ നിന്നും പോലീസിനു കണ്ടു കിട്ടിയിട്ടുണ്ട്.

തിങ്കളാഴ്ച രാത്രി ആര്യയും ചൊവ്വാഴ്ച പുലർച്ചെ ശിവപ്രസാദും മരണത്തിന് കീഴടങ്ങുകയായിരുന്നു. ആശുപത്രിയിൽ പ്രവേശിപ്പിക്കുമ്പോൾ ഇരുവരുടെയും നില അതീവ ഗുരുതരമായതിനാൽ പോലീസിന് ഇവരുടെ മൊഴി രേഖപ്പെടുത്താൻ സാധിച്ചിട്ടില്ല. എന്നാൽ മരണപ്പെടുന്നതിനു തൊട്ടു മുൻപ് ആര്യ താൻ ചതിക്കപ്പെട്ടു എന്ന് ആശുപത്രി ജീവനക്കാരോട് പറഞ്ഞിരുന്നതായി സൂചനകള്‍ ലഭിക്കുന്നുണ്ട്. ഇരുവരുടേയും പ്രണയം എതിര്‍ത്തിരുന്ന വീട്ടുകാർ മറ്റൊരു ചെറുപ്പക്കാരനുമായി ആര്യയുടെ വിവാഹ നിശ്ചയം ഈ മാസം 21ന് നടത്തിയിരുന്നു. വെള്ളിയാഴ്ച കോളജിലെത്തിയ ആര്യയെ സുഹൃത്തിന്റെ കാറുമായെത്തി ശിവപ്രസാദ് കൂട്ടി കൊണ്ടു പോവുകയായിരുന്നു.

മരിക്കുന്നതിന് മുന്‍പ് ആര്യ ആശുപത്രി ജീവനക്കാരോട് പറഞ്ഞ വാചകങ്ങളാണ് സംഭവത്തിലെ ദുരൂഹതകള്‍ക്ക് തുടക്കമിട്ടിരിക്കുന്നത്. കോളജിന് മുൻപിൽ എത്തിയ ശിവപ്രസാദ് ആര്യയെ തന്ത്രപൂർവം കാറിൽ കയറ്റി സംഭവസ്ഥലത്തേക്ക് കൂട്ടിക്കൊണ്ടുപോവുകയും തുടർന്ന് ശരീരത്തിലേക്ക് മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തിയതായിരിക്കാമെന്നുമാണ് പോലീസിന്റെ സംശയം. സംഭവത്തില്‍ പയ്യന്നൂർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button