KeralaNEWS

രാ​ഹു​ൽ ഗാ​ന്ധി മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​നെ അ​വ​ഹേ​ളി​ച്ചു​വെ​ന്ന് എ. ​വി​ജ​യ​രാ​ഘ​വ​ൻ

കോ​ൺ​ഗ്ര​സ് നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​നെ അ​വ​ഹേ​ളി​ച്ചു​വെ​ന്ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എ. ​വി​ജ​യ​രാ​ഘ​വ​ൻ. കേ​ന്ദ്ര ഏ​ജ​ൻ​സി​ക​ളെ രാ​ഹു​ൽ ഗാന്ധി ഇ​പ്പോ​ൾ അ​നു​കൂ​ലി​ക്കു​ക​യാ​ണെ​ന്നും വി​ജ​യ​രാ​ഘ​വ​ൻ വി​മ​ർ​ശി​ച്ചു.

സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സി​ൽ കേ​ര​ള മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​നെ​ക്കു​റി​ച്ചു​ള്ള അ​ന്വേ​ഷ​ണ​ത്തി​ൽ സി​ബി​ഐ​യും എ​ൻ​ഫോ​ഴ്സ്മെ​ന്റു ഡ​യ​റ​ക്ട​റേ​റ്റും ഇ​ഴ​യു​ന്ന​ത് എ​ന്തു​കൊ​ണ്ടാ​ണെ​ന്ന് മ​ന​സി​ലാ​കു​ന്നി​ല്ലെ​ന്ന് ക​ഴി​ഞ്ഞ ദി​വ​സം രാഹുൽ പ​റ​ഞ്ഞി​രു​ന്നു. ഇ​തി​ലാ​ണ് വി​ജ​യ​രാ​ഘ​വ​ന്റെ മ​റു​പ​ടി.

എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​രി​നെ താ​ഴെ​യി​റ​ക്കാ​ൻ കോ​ൺ​ഗ്ര​സ്, പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യെ കൂ​ട്ടു​പി​ടി​ച്ചി​രി​ക്കു​ക​യാ​ണ്. ബി​ജെ​പി-​കോ​ൺ​ഗ്ര​സ് കൂ​ട്ടു​കെ​ട്ടി​നെ രാ​ഹു​ൽ മ​റ​ച്ചു​വ​യ്ക്കു​ക​യാ​ണ്. പ്ര​ശ്ന​ങ്ങ​ളി​ൽ രാ​ഹു​ൽ ഗാ​ന്ധി​ക്ക് അ​വ​ഗാ​ഹ​മി​ല്ലെ​ന്നും വി​ജ​യ​രാ​ഘ​വ​ൻ പ​റ​ഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button