
മഥുര: ഉത്തര്‍പ്രദേശിലെ യമുന എക്സ്പ്രസ് വേയിലുണ്ടായ വാഹനാപകടത്തില്‍ 2 സ്ത്രീകളുള്‍പ്പെടെ ഏഴ് പേര് മരിച്ചു.
ചൊവ്വാഴ്ച രാത്രിയിലാണ് ഇന്ധനവുമായി പോവുകയായിരുന്ന ടാങ്കറില്‍ കാറിടിച്ച് പകടമുണ്ടായത്. അതിവേഗപാതയില്‍ നൗഝീല്‍ പോലീസ് സ്റ്റേഷന് സമീപത്താണ് വാഹനങ്ങള്‍ കൂട്ടിയിടിച്ചത്. ആഗ്രയിലേക്ക് പോവുകയായിരുന്ന ടാങ്കര്‍ നിയന്ത്രണം തെറ്റി ഡിവൈഡറില്‍ ഇടിക്കുകയും തുടര്‍ന്ന് ഇതില്‍ മറ്റൊരു കാര്‍ ഇടിക്കുകയുമായിരുന്നെന്നാണ് പുറത്തുവരുന്ന വിവരം.
അതേസമയം,കാറിലുണ്ടായിരുന്ന എല്ലാ യാത്രക്കാരും അപകടത്തില്‍ മരിച്ചു. മൃതദേഹങ്ങള്‍ വീണ്ടെടുത്തതായും പോസ്റ്റ്മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക്