NEWSTRENDING

സിറ്റിസൺ സർവീസ്-വൺ ഡിപ്പാർട്ട്മെന്റ് വൺ ഐഡിയ; സർക്കാർ ജീവനക്കാരുടെ മികച്ച നൂതന ആശയങ്ങൾക്ക് ക്യാഷ് അവാർഡ്

കേരള സർക്കാരിന്റെ ആസൂത്രണ, സാമ്പത്തിക കാര്യ വകുപ്പിന്റെ കീഴിലുള്ള വൈജ്ഞാനിക സ്രോതസും ഉപദേശക സമിതിയുമായ കേരള ഡെവലപ്മെന്റ് & ഇന്നൊവേഷൻ സ്ട്രാറ്റജിക് കൗൺസിൽ (കെ-ഡിസ്‌ക്), ഉയർന്നുവരുന്ന സാങ്കേതിക വിദ്യകളെ പ്രയോജനപ്പെടുത്തിക്കൊണ്ട് പ്രക്രിയകൾ, പൊതു സേവനങ്ങൾ എന്നിവ മെച്ചപ്പെടുത്തുന്നതിനുള്ള നൂതന ആശയങ്ങൾ നിർദ്ദേശിക്കുവാൻ സർക്കാർ ജീവനക്കാർക്കായി നടപ്പാക്കുന്ന ‘സിറ്റിസൺ സർവീസ്-വൺ ഡിപ്പാർട്ട്മെന്റ് വൺ ഐഡിയ’ (CS-ODOI) സംരംഭം ഇന്ന് (നവംബർ 3) മുതൽ ആരംഭിക്കും. കേരള സർക്കാരിന്റെ കീഴിലുള്ള എല്ലാ വകുപ്പുകളിലും ഏജൻസികളിലുമുള്ള ഇന്നൊവേഷൻ ചാമ്പ്യൻമാരെ കണ്ടെത്തി ആദരിക്കുക എന്നതാണ് ലക്ഷ്യം. സ്വന്തം വകുപ്പുകളിലെയോ അവർ ഇടപെടുന്ന ഏതെങ്കിലും വകുപ്പുകളിലെയോ പ്രക്രിയകളും നടപടിക്രമങ്ങളും മെച്ചപ്പെടുത്തുന്നതിന് എല്ലാ സർക്കാർ ജീവനക്കാരുടേയും തുറന്ന പങ്കാളിത്തം പ്രോത്സാഹിപ്പിക്കുക എന്നിവയും ലക്ഷ്യമിടുന്നു.

തൊഴിൽ അന്തരീക്ഷത്തിൽ പുതിയ ആശയങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനുള്ള മാറ്റ ഏജന്റുകളായി മാറുന്നതിലൂടെ ഇന്നൊവേറ്റീവ് ലീഡർ ആയുള്ള വകുപ്പുകളുടെ ഉയർന്നുവരവ് CS-ODOI വിഭാവനം ചെയ്യുന്നു. സർഗ്ഗാത്മകതയ്ക്ക് അനുകൂലമായ അന്തരീക്ഷം സൃഷ്ടിക്കുകയും നവീകരണ പ്രക്രിയ കൈകാര്യം ചെയ്യുകയും ചെയ്യുന്നതിലൂടെ പൗരസേവനത്തെ മെച്ചപ്പെടുത്താനും ഇത് ശ്രമിക്കുന്നു. കെ-ഡിസ്‌ക് രൂപീകരിച്ച ഒരു വിദഗ്ദ്ധസമിതി, സർക്കാർ ജീവനക്കാർ സമർപ്പിച്ച ആശയങ്ങളിൽ നിന്നും മികച്ച ഇന്നൊവേഷൻ ആശയം തിരഞ്ഞെടുക്കും. അതനുസരിച്ച്, വകുപ്പുകളെ – വികസന മേഖല, ക്ഷേമമേഖല, പൊതു സേവന മേഖല- എന്നീ മൂന്ന് വിഭാഗങ്ങളായി തരം തിരിച്ച് അവയ്ക്ക് മികച്ച ഇന്നൊവേഷൻ ഐഡിയ നൽകുന്നതായിരിക്കും. ടെക്നോളജി ഇന്നൊവേഷൻ ചാമ്പ്യൻ ആയി തിരഞ്ഞെടുക്കപ്പെടുന്ന വിജയിക്ക് ഒരു ലക്ഷം രൂപയും ഇന്നവേഷൻ ലീഡർ എന്ന പേരിൽ വിജയിയുടെ വകുപ്പിന് 5 ലക്ഷം രൂപയും ക്യാഷ് അവാർഡായി ലഭിക്കുന്നതാണ്.

ലഭിച്ച ആശയങ്ങളുടെ മെറിറ്റ് അടിസ്ഥാനമാക്കി, വകുപ്പുകളെ റാങ്ക് ചെയ്യുന്നതിനായി കെ-ഡിസ്‌ക് ഒരു ഇന്നൊവേഷൻ ലീഡർ ബോർഡ് രൂപികരിക്കും. ഒൻപത് പ്രശംസാർഹമായ ആശയങ്ങൾ അധികമായി ഏറ്റെടുക്കുകയും വിജയികൾക്ക് സാങ്കേതികവിദ്യ പങ്കാളികളെ തിരിച്ചറിയാനും സാധ്യമായ ഒരു പ്രൂഫ് ഓഫ് കൺസെപ്റ്റ് (പി.ഒ.സി) യാഥാർത്ഥ്യമാക്കാൻ അവരോടൊപ്പം പ്രവർത്തിക്കുവാനും ആവശ്യമായ സഹായം കെ ഡിസ്‌ക് നൽകും. പി.ഒ.സി, ഒരു പൈലറ്റ്/സ്‌കെയിൽ-അപ്പ് നടപ്പാക്കൽ ആയി വികസിപ്പിക്കുന്നതിനുള്ള ധനസഹായം കെ-ഡിസ്‌ക് ഓരോരോ കേസും അനുസരിച്ച് നൽകും.

അപേക്ഷ സമർപ്പിക്കേണ്ട വെബ്സൈറ്റ്- htps://kdisc.kerala.gov.in/index.php/tic2021 എന്നതാണ്. ഓറിയന്റഷൻ വർക്ക്‌ഷോപ്പ് 5, 6, 8, 9 തീയതികളിൽ നടക്കും. ഈമാസം 30 വരെ അപേക്ഷിക്കാം. 2022 ജനുവരി ആറിനാണ് ടെക്നോളജി ഇന്നൊവേഷൻ ചാമ്പ്യൻ വിജയിയെ പ്രഖ്യാപിക്കുന്നത്.

Back to top button
error: