
കേരളത്തിൽ പിണറായി വിജയൻ വീണ്ടും മുഖ്യമന്ത്രിയാകണമെന്നാണ് തന്റെ ആഗ്രഹമെന്ന് കമൽഹാസൻ. നല്ലഭരണമാണ് അദ്ദേഹത്തിന്റെതെന്നും കമൽഹാസൻ പറഞ്ഞു.
ചെന്നൈയിൽ തെരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ സ്വകാര്യ ചാനലിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
രജനികാന്ത് ഇനി രാഷ്ട്രീയത്തിലേക്ക് തിരിച്ചെത്തില്ലെന്നും സുഹൃത്തെന്ന നിലയിലാണ് പിന്തുണ തേടിയതെന്നും കമൽഹാസൻ പറഞ്ഞു.