
വിവാദ കാർഷിക നിയമങ്ങൾക്കെതിരെയുള്ള കർഷക സമരം 92 ദിവസം പിന്നിട്ടതോടെ സമരം കടുപ്പിക്കുമെന്ന് കർഷകരുടെ മുന്നറിയിപ്പ് .കാർഷിക നിയമം പിൻവലിച്ചില്ലെങ്കിൽ പാർലമെന്റ് വളയൽ സമരത്തിലേക്ക് കടക്കുമെന്ന് ഭാരതീയ കിസാന്‍ യൂണിയന് നേതാവ് രാകേഷ് ടികായത് പറഞ്ഞു. രാജസ്ഥാനിലെ ശികാറില്‍ സംഘടിപ്പിച്ച കിസാന്‍ മഹാപഞ്ചായത്തിനിടെയായിരുന്നു ടികായത്തിന്റെ പ്രസ്താവന.
ഇനി പാര്‍ലമെന്റ് ഘരാവോയാണ് ആലോചിക്കുന്നത്. ദില്ലിയിലേക്ക് കര്‍ഷകര്‍ വീണ്ടും മാര്‍ച്ച് നടത്തും . ഇത്തവണ നാല് ലക്ഷം ട്രാക്ടറുകള്‍ക്ക് പകരം 40 ലക്ഷം ട്രാക്ടറുകള്‍ അണിനിരത്തുമെന്നും ടികായത് പറഞ്ഞു.
ഇന്ത്യാ ഗേറ്റിനരികിലെ പാർക്ക് ഉഴുതുമറിച്ച് കൃഷിയിറക്കുമെന്ന് അദ്ദേഹം പറഞ്ഞു. നേതാക്കൾ ചർച്ച ചെയ്ത് പ്രതിഷേധ ദിവസം തീരുമാനിക്കും. ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ വൻകിട കുത്തകകളുടെ ഗോഡൗണുകൾ കർഷകർ തകർക്കും.
രാജ്യത്തെ കർഷകരെ താറടിച്ച് കാണിക്കാനുള്ള ഗൂഢാലോചന നടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.