IndiaNEWS

കേരളത്തിൽ നിന്നുള്ളവർക്ക് നാല് സംസ്ഥാനങ്ങളിലേക്ക് യാത്രാനിയന്ത്രണം

കർണാടക, മഹാരാഷ്ട്ര, മണിപ്പൂർ, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലേക്കുള്ള യാത്രകൾക്കാണ് അതത് സംസ്ഥാനങ്ങൾ നിയന്ത്രണം ഏർപ്പെടുത്തിയത്

കോവിഡ് കേസുകൾ ഉയർന്ന് നിൽക്കുന്ന പശ്ചാത്തലത്തിൽ കേരളത്തിൽ നിന്നുള്ളവർക്ക് നാല് സംസ്ഥാനങ്ങളിലേക്ക് യാത്രാ നിയന്ത്രണം ഏർപ്പെടുത്തി. കർണാടക, മഹാരാഷ്ട്ര, മണിപ്പൂർ, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലേക്കുള്ള യാത്രകൾക്കാണ് അതത് സംസ്ഥാനങ്ങൾ നിയന്ത്രണം ഏർപ്പെടുത്തിയത്.കോവിഡ് 19 നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉള്ളവർക്ക് മാത്രമാണ് പ്രവേശനം.

കേരളം,ഗോവ,ഗുജറാത്ത്, രാജസ്ഥാൻ, ഡൽഹി എന്നിവിടങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് മഹാരാഷ്ട്രയിൽ പോകണമെങ്കിൽ ഇനി ആർ ടി പി സി ആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാണ്. ബുധനാഴ്ച മുതൽ കോവിഡ് നിയന്ത്രണങ്ങൾ ശക്തമാക്കുമെന്ന് കർണാടക നേരത്തെ തന്നെ അറിയിച്ചിരുന്നു.

എന്നാൽ കർണാടകയുടെ നടപടി കേന്ദ്ര അൺലോക്ക് ചട്ടങ്ങൾക്ക് വിരുദ്ധമാണെന്ന് പരാതി ഉയർന്നിരുന്നു. നിത്യോപയോഗ സാധനങ്ങൾ കൊണ്ടു വരുന്ന വാഹനങ്ങളിലെ ജീവനക്കാർക്ക് 15 ദിവസം കൂടുമ്പോൾ കോവിഡ് സർട്ടിഫിക്കറ്റ് നിർബന്ധമാണെന്നാണ് കർണാടക പറയുന്നത്.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker