
കർണാടക അതിർത്തികളിൽ കൊവിഡ് പരിശോധന കർശനമാക്കി. ആർടിപിസിആർ പരിശോധനാ ഫലം കർണാടകം നിർബന്ധമാക്കി.ഇതോടെ ചൊവ്വാഴ്ചയും യാത്രക്കാർ വലഞ്ഞു. കേരളത്തിൽനിന്ന് പോകുന്നവർ 72 മണിക്കൂറിനുള്ളിൽ എടുത്ത ആർടിപിസിആർ നെഗറ്റീവ് പരിശോധനാഫലം കാണിക്കണമെന്ന നിബന്ധനയാണ് കുടുക്കായതു.
കർണാടക പൊലീസ്, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർചേർന്നാണ് വാഹനങ്ങൾ തടഞ്ഞത്. നെഗറ്റീവ് റിപ്പോർട്ട് ഉള്ളവർക്കേ വ്യാഴാഴ്ച മുതൽ പ്രവേശനം അനുവദിക്കൂവെന്ന മുന്നറിയിപ്പും നൽകി.അതേസമയം, മാക്കൂട്ടം ചെക്പോസ്റ്റ് കടക്കാൻ ബുധനാഴ്ച മുതൽ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാണെന്ന് അധികൃതർ അറിയിച്ചു.
മംഗളൂരു, സുള്ള്യ, പുത്തൂർ ഭാഗത്തെ 17 അതിർത്തി റോഡുകളിൽ അഞ്ചെണ്ണമൊഴികെയുള്ളവയാണ് ബാരിക്കേഡ് വച്ചും മണ്ണിട്ടും അടച്ചത്. അതിർത്തിയിൽ നാലിടത്ത് കർണാടകത്തിന്റെ കോവിഡ് പരിശോധനാകേന്ദ്രവുമുണ്ട്