TRENDINGYouth

ആരോഗ്യമേഖലയിൽ യുവാക്കൾക്ക് പരിശീലനം നൽകാൻ ടാറ്റാ സ്ട്രൈവ്, വിപ്രോ ജി ഇ ഹെൽത്ത്കെയർ കൂട്ടുകെട്ട്

കോഴ്സ് പൂർത്തിയാക്കുന്ന മുറയ്ക്ക് ടാറ്റാ സ്ട്രൈവ് ലോൺ സ്കോളർഷിപ്പുകൾ നൽകും

ആരോഗ്യമേഖലയിൽ യുവാക്കൾക്ക് പരിശീലനം നൽകാൻ ടാറ്റാ സ്ട്രൈവും വിപ്രോ ജി ഇ ഹെൽത്ത്കെയറും ധാരണയിൽ എത്തി. ആരോഗ്യരംഗത്ത് സാങ്കേതികവും പ്രവർത്തന പരവുമായ മേഖലകളിൽ 6200 യുവാക്കൾക്ക് പരിശീലനം നൽകാനാണ് പദ്ധതി.

വ്യവസായ കേന്ദ്രീകൃതമായ പരിശീലനത്തിന് വിപ്രോ ജി ഇ ഹെൽത്ത് കെയർ പദ്ധതി തയ്യാറാക്കി. തൊഴിലധിഷ്ഠിത പരിശീലനമാണ് നൽകുക.

കോഴ്സ് പൂർത്തിയാക്കുന്ന മുറയ്ക്ക് ടാറ്റാ സ്ട്രൈവ് ലോൺ സ്കോളർഷിപ്പുകൾ നൽകും. സമൂഹത്തിലെ നിർധനരായ ഉദ്യോഗാർഥികൾക്ക് ആണ് ഈ ഗുണം ലഭിക്കുക.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button