
കെഎസ്ആര്‍ടിസിയിലെ 100 കോടി രൂപയുടെ ക്രമക്കേട് സംബന്ധിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരം ശാസ്തമംഗലം സ്വദേശി ജൂഡ് ജോസഫ് നല്കിയ ഹര്‍ജി ഹൈക്കോടതി വിധി പറയാനായി മാറ്റി.
കേരള ട്രാന്‍സ്പോര്‍ട്ട് ഡെവലപ്മെന്റ് ഫിനാന്‍സ് കോര്‍പറേഷനുമായുള്ള വായ്പാ ഇടപാടിലൂടെ വന്‍ നഷ്ടമാണുണ്ടായതെന്നു കെഎസ്ആര്‍ടിസി എംഡിയാണ് വെളിപ്പെടുത്തിയത്. ഈ സംഭവത്തിലെ കുറ്റക്കാര്‍ക്കെതിരേ നടപടി വേണമെന്നാണു കെഎസ്ആര്‍ടിസിയില്‍ വെഹിക്കിള്‍ സൂപ്പര്‍വൈസറായ ഹര്‍ജിക്കാരന്റെ ആവശ്യം. ഈ ആവശ്യമുന്നയിച്ച് തിരുവനന്തപുരം ഫോര്‍ട്ട് പോലീസ് സ്റ്റേഷനിലും ഡിജിപിക്കും പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ലെന്നു ഹര്ജിക്കാരന് ആ രോപിച്ചിരുന്നു.