NEWSPravasi

കോവിഡ് വ്യാപനം: കുവൈത്ത് അതിർത്തികൾ വീണ്ടും അടക്കുന്നു

പൗരന്മാർക്ക് രാജ്യത്തേക്ക് വരാം

കോവിഡ് വ്യാപനത്തെ തുടർന്ന് കുവൈത്ത് വീണ്ടും അതിർത്തികൾ അടക്കുന്നു .റോഡ് മാർഗവും തുറമുഖം വഴിയും മാർച്ച് 20 വരെ രാജ്യത്തേക്ക് പ്രവേശനം അനുവദിക്കില്ല. എന്നാൽ കപ്പൽമാർഗ്ഗം ഉള്ള വ്യാപാരത്തെ വിലക്കിയിട്ടില്ല.

പൗരന്മാർക്ക് രാജ്യത്തേക്ക് വരാം. കാർഷിക ജോലിക്കാരെയും അടുത്ത ബന്ധുക്കളെയും കൂടെ കൂട്ടാം.

വിദേശികൾക്ക് ഏർപ്പെടുത്തിയ വിലക്ക് കുവൈറ്റ് ശനിയാഴ്ച അനിശ്ചിതമായി നീട്ടിയിരുന്നു. റെസ്റ്റോറന്റിന്റെ ഉള്ളിലിരുന്നു കഴിക്കാനുള്ള അനുമതി എടുത്തുകളഞ്ഞു. ഇത് രണ്ടാം തവണയാണ് രണ്ടുമാസത്തിനുള്ളിൽ കുവൈറ്റ് രാജ്യത്തിന്റെ അതിർത്തികൾ അടയ്ക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button