
ഗുജറാത്തിൽ തദ്ദേശഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ കോൺഗ്രസ് തോറ്റമ്പി. നഗരത്തിലെ 120 സീറ്റുകളിൽ ഒരെണ്ണം പോലും കോൺഗ്രസിന് ലഭിച്ചില്ല. ആദ്യമായി മത്സരിച്ച ആം ആദ്മി പാർട്ടി 27 സീറ്റുകൾ നേടി.
അഹമ്മദാബാദ് മുനിസിപ്പൽ കോർപ്പറേഷനിലെ 21 സീറ്റുകളിലേക്ക് മത്സരിച്ച ഉവൈസിയുടെ എഐഎംഐഎം ഏഴ് സീറ്റുകൾ നേടി. അഹമ്മദാബാദ്, സൂറത്ത്, വഡോദര,രാജ്കോട്ട്, ജാംനഗർ, ഭാവ്നഗർ എന്നീ മുനിസിപ്പൽ കോർപ്പറേഷനുകളിലെ 144 വാർഡുകളിലെ 575 സീറ്റുകളിലേക്കാണ് മത്സരം നടന്നത്.
ആറ് മുനിസിപ്പൽ കോർപ്പറേഷനുകളിലും ബിജെപി അധികാരം നിലനിർത്തുമെന്ന് ഉറപ്പായി. ആം ആദ്മി പാർട്ടിയും എഐഎംഐഎമ്മും ആദ്യമായാണ് ഇവിടെ മത്സരിക്കുന്നത്. 6 മുനിസിപ്പൽ കോർപ്പറേഷനുകളിലും കോൺഗ്രസിന് സീറ്റുകൾ കുറഞ്ഞു. സൂറത്തിൽ ആം ആദ്മി പാർട്ടിയാണ് പ്രധാന പ്രതിപക്ഷം.