
സെക്രട്ടേറിയറ്റിന് മുന്പില് സമരം ചെയ്യുന്ന ഉദ്യോഗാര്‍ഥികളെ സന്ദര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിച്ച ഐശ്വര്യ കേരള യാത്രയുടെ സമാപന ചടങ്ങിന് ശേഷമാണ് രാഹുല്‍ സമരക്കാരെ സന്ദര്‍ശിക്കാനെത്തിയത്.
രമേശ് ചെന്നിത്തല, കെ.സി. വേണുഗോപാല്‍, ഉമ്മന്‍ ചാണ്ടി തുടങ്ങിയ നേതാക്കളും രാഹുലിനൊപ്പം സമരപ്പന്തലിലെത്തി.