സംസ്ഥാന സർക്കാരിനെതിരെ വിമർശനവുമായി കോൺഗ്രസ് മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധി

"ജനങ്ങൾക്കുവേണ്ടിയാണോ പാർട്ടിക്ക് വേണ്ടിയാണ് എല്ലാം ശരിയാകും എന്ന് സർക്കാർ പറയുന്നത്"

സംസ്ഥാന സർക്കാരിനെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിച്ച ഐശ്വര്യ കേരളയാത്രയുടെ സമാപന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു രാഹുൽ ഗാന്ധി. സ്വർണ്ണക്കടത്ത് കേസ് ഇഴയുക ആണെന്നും അത് എന്തുകൊണ്ടാണെന്നും രാഹുൽഗാന്ധി ചോദിച്ചു.

ജനങ്ങൾക്കുവേണ്ടിയാണോ പാർട്ടിക്ക് വേണ്ടിയാണ് എല്ലാം ശരിയാകും എന്ന് സർക്കാർ പറയുന്നത്. ഇടതു പാർട്ടിയിൽ ആയാൽ മാത്രം ജോലി ലഭിക്കുകയും കൊടി പിടിച്ചാൽ സ്വർണക്കടത്തിന് അനുവദിക്കുകയും ചെയ്യുന്ന സാഹചര്യമാണ് സംസ്ഥാനത്തുള്ളത് എന്ന് രാഹുൽഗാന്ധി കുറ്റപ്പെടുത്തി.

നിരാഹാരം കിടക്കുന്ന ഉദ്യോഗാർഥികളുമായി സർക്കാർ ചർച്ച നടത്താത്തത് അവർ ഇടതുപക്ഷ പ്രവർത്തകർ അല്ലാത്തതുകൊണ്ട് ആണെന്നും രാഹുൽഗാന്ധി വിമർശനം ഉന്നയിച്ചു. ഇടതു പ്രവർത്തകർ ആണെങ്കിൽ മുഖ്യമന്ത്രി സെക്രട്ടറിയേറ്റിനു മുന്നിലെത്തി അവരുമായി ചർച്ച നടത്തുമായിരുന്നു എന്നും രാഹുൽ ഗാന്ധി പറഞ്ഞു.

Exit mobile version