LIFETravel

കാടിന് നടുവിൽ ഒരു അടിപൊളി സ്ഥലം – പാണിയേലി പോര്

ജാസ്മിൻ നൂറുന്നിസ

എറണാകുളം ജില്ലയിലുള്ളവർക്ക് ഒരു ദിവസം കൊണ്ട് പോയി വരാൻ പറ്റുന്ന ഒരു സ്ഥലമാണ് പണിയേലി പോര്. ആലുവയിൽ നിന്ന് ഏകദേശം 35 കിലോമീറ്റർ ആണ് പണിയേലി പോരിലേക്കുള്ള ദൂരം. വേങ്ങൂർ ഗ്രാമപഞ്ചായത്തിൽ പെരിയാർ നദിയിലാണ് പോര് സ്ഥിതി ചെയ്യുന്നത്.


പാർക്കിംഗ് ഏരിയ മുതൽ തുടങ്ങും കാഴ്ചകൾ. നിറയെ മരങ്ങൾ നിൽക്കുന്ന സ്ഥലത്ത്‌ വണ്ടി പാർക്ക് ചെയ്ത് കുറച്ചു മുന്നിലേക്ക് നടന്നാൽ ടിക്കറ്റ് കൌണ്ടർ ആയി. അവിടെ നിന്ന് ടിക്കറ്റ് എടുത്ത് ഏകദേശം ഒരു കിലോമീറ്ററോളം കാട്ടിലൂടെ നടന്ന് നമുക്ക് പോരിലേക്ക് എത്താം. ഈ ഒരു കിലോമീറ്റർ നമ്മൾ പ്രകൃതിയുടെ മടിത്തട്ടിലൂടെ, പ്രകൃതിയെ അറിഞ്ഞാണ് നടക്കുന്നത്.


പാണിയേലി പോര് ഒരു ഇക്കോ ടൂറിസം സെന്റർ ആണ്. അത്കൊണ്ട് തന്നെ പ്ലാസ്റ്റിക് നിരോധിത മേഖലയാണ്. ഒരു വശത്ത്‌ പെരിയാറും മറുവശത്ത്‌ കാടും; ആദ്യം മരങ്ങൾക്ക് ഇടയിലൂടെയും പിന്നെ പാറകളിലൂടെയും ആണ് നടത്തം. പോകുന്ന വഴിക്ക് വിശ്രമിക്കാൻ ബെഞ്ചുകളും, ഏറുമാടവും ഉണ്ട്. നടത്തം രസകരമാക്കാൻ ഇടക്ക് ഊഞ്ഞാലുകളും ഉണ്ട്. കാടിന്റെ വന്യതയിലൂടെ എല്ലാം മറന്നു പ്രകൃതിയോട് ചേർന്ന് നടന്ന് എത്തുന്നത് പോരിലേക്കാണ്.


മഴ സമയത്തും, ഭൂതത്താൻ കെട്ട്‌ ഡാം തുറക്കുമ്പോഴും വെള്ളത്തിൽ ഇറങ്ങുന്നത് അപകടം വരുത്തും. വെള്ളം കൂടുതലാകുമ്പോൾ പാറകളിൽ വഴുക്കൽ ഉണ്ടാകും. കൂടാതെ ചെറുതും വലുതും ആയ ചുഴികളും ഉണ്ട്. അത്കൊണ്ട് തന്നെ ആ സമയത്ത്‌ ഇവിടേക്കുള്ള യാത്ര ഒഴിവാക്കുന്നതാണ് നല്ലത്. പുഴയും, കാടും, പാറക്കെട്ടുകളും എല്ലാം നിറഞ്ഞ ഒരു മനോഹരമായ സ്ഥലമാണ് പാണിയേലി പോര്.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker