
തദ്ദേശ പഞ്ചായത്ത് ഇലക്ഷനിൽ കോൺഗ്രസ് നയിക്കുന്ന യു ഡി എഫ് തോറ്റു പിന്നെ വലിയ കോലാഹലം ആയിരുന്നു നേതൃത്വത്തിൽ മാറ്റം വരും ഡിസിസികൾ ഏഴോളം പുതിയ ഭാരവാഹികൾ വരും..! ഇതിനെയൊക്കെ അനുകൂലിച്ചു ഹൈക്കമാൻഡ്, മാറണം മാറ്റം വരണം..! അതെല്ലാം പറഞ്ഞു കേട്ട് മനസ്സിലാക്കി തിരുവനന്തപുരത്തെത്തി അതെല്ലാം വെട്ടി മൂലക്ക് കളഞ്ഞു മാറ്റം വേണ്ട…..! ഇന്ത്യയിൽ കോൺഗ്രസ് പാർട്ടിക്ക് ഒരു സ്ഥിരം പ്രസിഡന്റ് കൊടുക്കാൻ പറ്റാത്ത നേതൃത്വം ആവശ്യപ്പെട്ടാൽ തള്ളിക്കളയും എന്നുള്ളതും യാഥാർത്ഥ്യം..! രാഹുൽഗാന്ധിക്ക് ജയിക്കുവാൻ കേരളം വേണം അതും പരമാർത്ഥം പിന്നെ എന്തിനാ ഞങ്ങൾ നിങ്ങൾ പറയുന്നത് കേൾക്കണം…? ചരിത്രത്തിൽ ഏറ്റവും ദുർബലമായ എ ഐ സി സി ആണ് ഇന്ന് ഇപ്പോൾ നിലവിലുള്ളത്..! പിന്നെ ആര് കേൾക്കും ആര് ശ്രദ്ധിക്കും…?
ഇതുപോലൊക്കെ പോയാൽ മതി.. കേരള ഘടകം തീരുമാനിക്കുന്നു,
പിന്നെ യാത്ര നടത്തി ഉടനീളം പറഞ്ഞു നല്ല ചെറുപ്പക്കാരായ സ്ഥാനാർത്ഥികൾ വരും വീണ്ടും ഞാൻ ആവർത്തിക്കുന്നു അതും നടക്കില്ല…! അവസാനം നിങ്ങൾ ലിസ്റ്റ് കണ്ടു കൊള്ളണം…! യുവത്വം തുളുമ്പുന്ന ലിസ്റ്റ് 😂😂
മുൻപ് പന്തയത്തിൽ തോറ്റ കുതിരകൾ വീണ്ടും കയറി വരും..ചിലയിടത്തൊക്കെ ദയനീയമായി മൂന്നാംസ്ഥാനത്തേക്ക് പോകും…! ഇത് ഞാൻ പലരോടും സംസാരിച്ച ശേഷമാണ് എഴുതുന്നത് ഒരു മാറ്റവും നിങ്ങൾ പ്രതീക്ഷിക്കേണ്ട…!
ഈ നേതാക്കൾ ഒരു കാരണവശാലും മാറ്റം ആഗ്രഹിക്കാൻ താൽപര്യം കാണിക്കുകയില്ല, അവരുടെ കയ്യിൽ നിന്നും കടിഞ്ഞാൺ പോകുവാൻ സമ്മതിക്കില്ല…! അതാണ് കോൺഗ്രസ് പാർട്ടിയുടെ ഏറ്റവും വലിയ ശാപം…! ഇന്നലെ രണ്ടോളം മലയാളം ന്യൂസ്
ചാനലുകളിൽ പ്രീ പോൾ സർവ്വേ വന്നു…! പൂർണ്ണമായിട്ടും ഞാൻ വിശ്വസിക്കുന്നില്ല എന്നാലും ഒരു കാര്യം വ്യക്തമായി പറയാം സിപിഎം നയിക്കുന്ന എൽഡിഎഫ് 80-85 സീറ്റിന് മുകളിൽ പിടിക്കും മാറുവാൻ തയ്യാറാകാത്ത കോൺഗ്രസ് പാർട്ടി അതോടെ തീരുകയാണ് ഇതും നിങ്ങൾ അടിവരയിട്ട് വയ്ക്കുക, ലീഗിന് പോലും സീറ്റുകൾ കുറയും…!
2021 കോൺഗ്രസിന്റെ വാട്ടർലൂ പിന്നെ സംഭവിക്കുന്നത്…!ഇത് ഞാൻ മുൻപ് സൂചിപ്പിച്ച ഇരുന്നതാണ് 20 മുതൽ 23 ശതമാനം കോൺഗ്രസ് പ്രവർത്തകർ നേതാക്കൾ ബിജെപിയിൽ പോകും…! ഇപ്രാവശ്യം ബിജെപിക്ക് അഞ്ചു മുതൽ പത്ത് സീറ്റുകൾ കിട്ടുകയാണെങ്കിൽ കേരളത്തിൽ കോൺഗ്രസ് പാർട്ടി അതേപോലെ യുഡിഎഫ് മുന്നണിക്ക് rest in peace (RIP) ആയിരിക്കും..! ധർമരാജൻ പിഷാരടിയും ചേർന്ന് കോൺഗ്രസിന് ഒരു ചരമഗീതം ഒരു കോമഡി സ്കിറ്റ് ഉണ്ടാക്കാം 😂😂😂 ഇടവേള ബാബു ഇതിന്റെ നിർമ്മാണം ഏറ്റെടുക്കണം…! പറയാൻ കാരണം ഈ സാധനങ്ങളൊന്നും കോൺഗ്രസ് പാർട്ടിയിൽ വന്നാൽ ഒരു മാറ്റവും ഉണ്ടാകില്ല …! ശശി തരൂരിനെയും സുധാകരനെയും മുന്നിൽ നിർത്താതെ കേരളത്തിൽ കോൺഗ്രസ് പാർട്ടിക്ക് ഒന്നും സംഭവിക്കില്ല…! 2021 ശേഷം മുന്നണിയിലെ പല ഘടകകക്ഷികളും പ്ലാറ്റ്ഫോം മാറും…!