NEWS

17കാരനായ ബാലനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കി, അധ്യാപകന്‍ അറസ്റ്റില്‍

സ്‌കൂള്‍ അധ്യാപകനായ ഹരികുമാർ രണ്ടു മാസം മുമ്പ് പതിനേഴുകാരനായ ബാലനെ ചെറുപുഴ ടൗണില്‍ വെച്ച്‌ കാറില്‍ കയറ്റി പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കി. കുട്ടി ചെറുപുഴ പോലിസില്‍ പരാതി നല്‍തി

ചെറുപുഴ: പ്രായപൂര്‍ത്തിയാവാത്ത വിദ്യാര്‍ഥിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ അധ്യാപകന്‍ അറസ്റ്റില്‍. കണ്ണൂർ ചെറുപുഴ കാക്കയംചാല്‍ സ്വദേശി എം സി ഹരികുമാറിനെ (50) യാണ് ചെറുപുഴ പോലിസ് പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ രണ്ടാഴ്ചത്തേക്ക് റിമാന്റ് ചെയ്തു

സ്‌കൂള്‍ അധ്യാപകനായ ഇയാള്‍ രണ്ടു മാസം മുമ്പ് 17 കാരനായ ബാലനെ ചെറുപുഴ ടൗണില്‍ വെച്ച്‌ കാറില്‍ കയറ്റി പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കി. തുടര്‍ന്ന് കുട്ടി ചെറുപുഴ പോലിസില്‍ പരാതി നല്‍തി.

കൂട്ടിയില്‍നിന്ന് മൊഴിയെടുത്ത പോലിസ് പോക്‌സോ നിയമപ്രകാരം കേസെടുക്കകയായിരുന്നു. സംഭവം പുറത്തറിഞ്ഞതോടെ ഒളിവില്‍ പോയ പ്രതിയെ കോട്ടയത്തെ ബന്ധു വീട്ടിൽ നിന്ന് പോലിസ് സംഘം പിടികൂടി.

Back to top button
error: