HealthLIFE

പഴം ഇങ്ങനെ കഴിച്ചാൽ ഭാരം കുറയും

പഴത്തിൽ 105 കാലറിയും 27 ഗ്രാം കാർബോഹൈഡ്രേറ്റും ഉണ്ടാകുമെന്നാണ് കണക്ക്

പഴത്തിൽ ഉയർന്ന കാർബോഹൈഡ്രേറ്റും കാലറിയും ഉണ്ട് എന്ന് ഒട്ടുമിക്കവർക്കും അറിയാം. അതുകൊണ്ടുതന്നെ ഡയറ്റ് ചെയ്യുന്നവർ പലപ്പോഴും പഴത്തെ ഒഴിവാക്കാറാണ് പതിവ്. ഒരു ശരാശരി പഴത്തിൽ 105 കാലറിയും 27 ഗ്രാം കാർബോഹൈഡ്രേറ്റും ഉണ്ടാകുമെന്നാണ് കണക്ക്. പ്രോട്ടീൻ ആകട്ടെ കുറവാണുതാനും.

എന്നാൽ അങ്ങനെ ഒഴിവാക്കപ്പെടേണ്ട ഒന്നല്ലത്രേ പഴം. വൈറ്റമിനുകളും ധാതുക്കളും നിറയെ ഫൈബറും പൊട്ടാസ്യവും ഉള്ള പഴം വർക്ക് ഔട്ടിനു മുമ്പും പിൻപും നല്ലതാണെന്നാണ് ഇപ്പോൾ പറയുന്നത്.

സ്റ്റാർച്ചും പൊട്ടാസ്യവും ധാരാളം അടങ്ങിയിട്ടുള്ള പഴം പ്രഭാത ഭക്ഷണത്തോടൊപ്പം കഴിക്കുന്നത് ഊർജ്ജം ലഭിക്കാൻ കാരണമാകും. പഴത്തിൽ ധാരാളം ഊർജ്ജം അടങ്ങിയിട്ടുണ്ട്. പൊട്ടാസ്യം പേശി വേദനയും തലകറക്കവും ഒക്കെ ഒഴിവാക്കും. നട്ട് ബട്ടറോ നട്ട്സൊ ചേർത്ത് പഴം കഴിക്കാം.

പഴുക്കാത്ത പഴം നല്ലതാണത്രെ. നിറയെ സ്റ്റാർച്ച് ലഭിക്കും. നട്ട്സുമൊത്ത് പുഴുങ്ങി കഴിക്കാവുന്നതാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button