മെക്സിക്കൻ മയക്കുമരുന്ന് രാജാവ് എൽ ചാപോയുടെ ഭാര്യയെ അറസ്റ്റ് ചെയ്ത് അമേരിക്ക

മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ട കേസിലാണ് അറസ്റ്റ്

തടവിൽ കഴിയുന്ന മെക്സിക്കൻ മയക്കുമരുന്ന് രാജാവ് എൽ ചാപോയുടെ ഭാര്യയെ അറസ്റ്റ് ചെയ്ത് അമേരിക്കൻ പോലീസ്. മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ട കേസിലാണ് അറസ്റ്റ്.

മുപ്പത്തിയൊന്നുകാരി എമ്മ കൊറോണൽ ഐസ്പുറോ ആണ് അറസ്റ്റിലായത്. വടക്കൻ വിർജീനിയയിലെ ഡാളാസ് വിമാനത്താവളത്തിൽ നിന്നാണ് അറസ്റ്റ്. രണ്ടുവർഷം മുമ്പ് ഭർത്താവിന്റെ വിചാരണയുമായി ബന്ധപ്പെട്ട് നിരന്തരം അമേരിക്ക സന്ദർശിച്ചിരുന്നു എമ്മ.

എമ്മയുടെ ഭർത്താവ് 63 കാരൻ എൽ ചാപോ 30 വർഷത്തെ തടവിന് ശിക്ഷിക്കപ്പെട്ട് ജയിലിൽ ആണ്. ഹെറോയിൻ, കൊക്കൈൻ തുടങ്ങിയ മാരക മയക്കുമരുന്നുകൾ എമ്മ വിതരണം ചെയ്തു എന്നാണ് പോലീസിന്റെ വിശദീകരണം.

Exit mobile version