
ജീത്തു ജോസഫ് കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ദൃശ്യം 2 പ്രേക്ഷകര്‍ ഏറ്റെടുത്തതിന്റെ സന്തോഷത്തിലാണ് നടനവിസ്മയം മോഹന്‍ലാല്‍. ഇപ്പോഴിതാ ഈ സന്തോഷം പാചകത്തിലൂടെ പങ്കുവെയ്ക്കുകയാണ് താരം.
അടുത്ത സുഹൃത്തുക്കള്‍ക്ക് താരം ഭക്ഷണം പാചകം ചെയ്തു നല്‍കുന്നതിന്റെ വീഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. അഭിനേതാവ് മാത്രമല്ല പാചകത്തിലും മോഹന്‍ലാല്‍ വിദഗ്ധന്‍ ആണെന്ന് പലപ്പോഴും അദ്ദേഹത്തോട് അടുപ്പമുള്ളവര്‍ പറയാറുണ്ട്. പാചകത്തോടുള്ള അദ്ദേഹത്തിന്റെ താല്പര്യം ആണ് ഈ വീഡിയോയില്‍ നിന്നും കാണാന്‍ സാധിക്കുന്നത്. വളരെ ആസ്വദിച്ചാണ് താരം പാചകം ചെയ്യുന്നത്.
പ്രിയദര്‍ശന്റെ മകള്‍ കല്യാണിയാണ് മോഹന്‍ലാല്‍ പാചകം ചെയ്യുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. അടുത്തിടെ ദുബായില്‍ വെച്ച് താരം പാചകം ചെയ്യുന്ന വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.