
ആലപ്പുഴയില്‍ നിന്നും യുവതിയെ തട്ടിക്കൊണ്ടുപോയി ഉപേക്ഷിച്ച സംഭവത്തില്‍ വീണ്ടും വഴിത്തിരിവ് . തട്ടിക്കൊണ്ടുപോയ മാന്നാര്‍ കൊരട്ടിക്കാട് സ്വദേശിനിയായ ബിന്ദുവിനു സ്വര്‍ണക്കടത്ത് സംഘവുമായി ബന്ധമുണ്ടെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരം. ഇതിന്റെ അടിസ്ഥാനത്തില്‍ ബിന്ദുവിനെതിരെ കസ്റ്റംസ് അന്വേഷണവും നടക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാന്‍ കസ്റ്റംസ് സംഘം ചൊവ്വാഴ്ച ഉച്ചയ്ക്ക് മാന്നാര്‍ പോലീസ് സ്റ്റേഷനിലെത്തി. ഉടന്‍ തന്നെ ബിന്ദുവിനെ വീട്ടിലെത്തി മൊഴിയെടുക്കും എന്നാണ് പുറത്തുവരുന്ന വിവരം.
കഴിഞ്ഞ ദിവസമാണ് ബിന്ദുവിനെ അജ്ഞാത സംഘം വീട്ടില്‍ കയറി തട്ടിക്കൊണ്ടുപോയത്. തുടര്‍ന്ന് മണിക്കൂറുകള്‍ക്ക് ശേഷം യുവതിയെ പാലക്കാട് വടക്കാഞ്ചേരിയില്‍ ഉപേക്ഷിക്കുകയായിരുന്നു. യുവതി പിന്നീട് പോലീസ് സ്റ്റേഷനില്‍ അഭയം തേടി. സംഭവത്തിന് ദിവസങ്ങള്‍ മുന്‍പാണ് യുവതി ദുബായില്‍ നിന്നും നാട്ടിലെത്തിയത്. ദുബായില്‍ നിന്ന് ഒന്നരക്കിലോ സ്വര്‍ണം കൊണ്ടുവന്ന ഒരു കാര്യം പിടിക്കപ്പെടുമെന്ന് അപ്പോള്‍ ഇത് വിമാനത്താവളത്തില്‍ ഉപേക്ഷിച്ചതായി ബിന്ദു പോലീസിന് മൊഴി നല്‍കിയിരുന്നു. അതിനാല്‍ സ്വര്‍ണക്കടത്ത് സംഘമാണ് ബിന്ദുവിനെ തട്ടിക്കൊണ്ടു പോയത് എന്ന് നിഗമനത്തിലായിരുന്നു പോലീസ്.
എന്നാല്‍ ഈ സാഹചര്യത്തില്‍ ദുബായില്‍ നിന്ന് കൊണ്ടുവന്ന സ്വര്‍ണം മറ്റാര്‍ക്കെങ്കിലും കൈമാറിയോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. അതേസമയം ബിന്ദുവിന് ഹനീഫ എന്ന ആളാണ് ദുബായില്‍ വച്ച് സ്വര്‍ണം നല്‍കിയതെന്നും ഇയാളാണ് രണ്ടുതവണ യാത്രയ്ക്ക് വിസിറ്റിംഗ് വിസ സംഘടിപ്പിച്ചു നല്കിയതെന്നംു അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ഈ വിവരങ്ങള്‍ എല്ലാം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് കസ്റ്റംസ് ബിന്ദുവിനെ ചോദ്യം ചെയ്യാനായി ഒരുങ്ങുന്നത്