
കാലാവസ്ഥ പ്രവര്‍ത്തക ഗ്രെറ്റ തുന്‍ബര്‍ഗുമായി ബന്ധപ്പെട്ട ടൂള്‍ കിറ്റ് കേസില്‍ അറസ്റ്റിലായ പരിസ്ഥിതി പ്രവര്‍ത്തക ദിശ രവിക്ക് ജാമ്യം.കഴിഞ്ഞ ദിവസം കോടതി ദിശയുടെ കസ്റ്റഡി കാലാവധി ഒരുദിവസം കൂടി നീട്ടിയിരുന്നു. കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കാനിരിക്കെയാണ് ജാമ്യം അനുവദിച്ചത്.
ടൂള്‍കിറ്റ് കേസില്‍ അന്വേഷണം നടക്കുന്നതിനാല്‍ ദിഷക്ക് ജാമ്യം നല്‍കരുതെന്നായിരുന്നു ഡല്‍ഹി പൊലീസിന്റെ നിലപാട്. കേസില്‍ മലയാളി അഭിഭാഷകയായ നികിത ജേക്കബിനെയും ശന്തനും മുളുക്കിനെയും അന്വേഷണസംഘം ഇന്നും ചോദ്യം ചെയ്യും.